ആപ്പ്ജില്ല

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കോള്‍ സെന്‍ററില്‍ ഫോണെടുക്കാൻ വ്യവസായ മന്ത്രിയും

ലോക്ക് ഡൗണ്‍ കാലത്ത് വളരെ ഫലപ്രദമായ ഒരു സംവിധാനമാണ് കോള്‍ സെന്‍ററിലൂടെ ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. അവശ്യമരുന്നുകള്‍ വേണ്ടവര്‍ക്ക് എത്രയും വേഗം അവ ലഭ്യമാക്കുന്നു എന്നത് പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.

Samayam Malayalam 18 Apr 2020, 9:55 pm
കണ്ണൂര്‍: അവശ്യസാധന വിതരണത്തിനായി ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററില്‍ ഓർഡറുകൾ എഴുതിയെടുക്കുന്നതിനായി ഫോണെടുക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജനുമെത്തി. ലോക്ക് ഡൗണ്‍ കാലത്ത് വളരെ ഫലപ്രദമായ ഒരു സംവിധാനമാണ് കോള്‍ സെന്‍ററിലൂടെ ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
Samayam Malayalam EP Jayarajan in Kannur district Panchayat


Also Read: 'മുഖ്യമന്ത്രി കേരളത്തെ ഒറ്റി, അവയവ മാഫിയകള്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്യുന്നു, ഐടി മന്ത്രി പദവി ഒഴിയണം', പ്രതിഷധവുമായി യൂത്ത് കോണ്‍ഗ്രസ്

അവശ്യമരുന്നുകള്‍ വേണ്ടവര്‍ക്ക് എത്രയും വേഗം അവ ലഭ്യമാക്കുന്നു എന്നത് പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു. ദിനംപ്രതി 130 ലേറെ കോളുകളാണ് മരുന്നുകള്‍ക്ക് മാത്രമായി കോള്‍ സെന്‍ററില്‍ എത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെവി സുമേഷ് പറഞ്ഞു. ശനിയാഴ്ച്ച രാവിലെ 11 മണിക്കുള്ളില്‍ തന്നെ 40ലേറെ കോളുകളാണ് മരുന്നുകള്‍ക്കായി എത്തിയത്.

Also Read: വാഴത്തോപ്പില്‍ വാറ്റുചാരായ കേന്ദ്രം; പാലക്കാട് 2 പേര്‍ പിടിയില്‍

ഫോണ്‍ കോളുകളെടുക്കാന്‍ 14 പേരും സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് 20 പേരുമുള്‍പ്പെടെ 34 സന്നദ്ധ പ്രവര്‍ത്തകരാണ് കോള്‍ സെന്‍ററിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെവി സുമേഷ്, വൈസ് പ്രസിഡണ്ട് പിപി ദിവ്യ, ജില്ലാ പഞ്ചായത്ത് അംഗം അജിത് മാട്ടൂല്‍, സെക്രട്ടറി വി ചന്ദ്രന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗസില്‍ വൈസ് പ്രസിഡണ്ട് ഒകെ വിനീഷ്, ഫുട്‌ബോള്‍ താരം സികെ വിനീത്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ എന്നിവരും കോള്‍ സെന്‍ററില്‍ എത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്