ആപ്പ്ജില്ല

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിയത് ഇടത് അധ്യാപകർക്ക് പ്രചാരണത്തിന് ഇറങ്ങാൻ വേണ്ടി; പ്രതിഷേധവുമായി എംഎസ്എഫ്, വീഡിയോ

ഏറെ കാലത്തെ തയ്യാറെടുപ്പുകൾക്ക് ശേഷം പരീക്ഷക്കായി ഒരുങ്ങുന്ന കുട്ടികളോട് ചെയ്ത വഞ്ചനയാണിതെന്ന് എംഎസ്എഫ് ആരോപിച്ചു. എല്ലാ ഡിഡിഇ ഓഫീസുകളിലേക്ക് എംഎസ്എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

Lipi 13 Mar 2021, 9:40 am

ഹൈലൈറ്റ്:

  • സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് എംഎസ്എഫ്
  • കുട്ടികളുടെ മാനസിക പിരിമുറുക്കം വർധിപ്പിക്കുമെന്ന് ആരോപണം
  • അധ്യാപകർക്ക് ഇടത്പക്ഷത്തിന് വേണ്ടി പ്രചാരണം നടത്താൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് എംഎസ്എഫ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കണ്ണൂർ: ഹയർ സെക്കൻഡറി, എസ്എസ്എൽസി പരീക്ഷകൾ ഏപ്രിലിലേക്ക് മാറ്റിയ സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം ഡിഡിഇ ഓഫീസുകളിലേക്ക് എംഎസ്എഫ് മാർച്ച്‌ നടത്തി.കണ്ണൂർ ജില്ലാ എംഎസ്എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ഡി ഡി ഇ ഓഫീസിലേക്ക് പ്രവർത്തകർ പ്രതിഷേധ മാർച്ചുമായി എത്തി. ഏറെ നാളത്തെ പരിശ്രമങ്ങൾക്ക് ശേഷം പരീക്ഷക്കായി തയ്യാറെടുത്ത വിദ്യാർത്ഥികളെ വഞ്ചിച്ച തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്‌ സംഘടിപ്പിച്ചത്. മാർച്ച്‌ ഓഫീസ് ഗേറ്റിൽ പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തല്ലും ഉണ്ടായി. തുടർന്ന് പ്രതിഷേധ യോഗം ജില്ലാ എം എസ് എഫ് പ്രസിഡന്റ്‌ നസീർ പുറത്തീൽ ഉദ്ഘാടനം ചെയ്തു.
വിഐപി മണ്ഡലത്തിൽ മുഖ്യമന്ത്രിക്കെതിരെ ഇറങ്ങുന്നത് സികെപി, ധർമ്മടത്ത് അങ്കം പൊടി പാറും!വീഡിയോ

കേരളത്തിലെ ഏറ്റവും വലിയ അധ്യാപക സംഘടനയായ കെഎസ്ടിഎ യുടെ ആവശ്യപ്രകാരം സർക്കാർ വിദ്യാർത്ഥികളെ വഞ്ചിച്ചിരിക്കുകയാണെന്ന് നസീർ പുറത്തിൽ ആരോപിച്ചു. ഇടത്പക്ഷ അധ്യാപക സംഘടനയിലെ ആളുകൾക്ക് തെരഞ്ഞെടുപ്പിൽ ഇടത്പക്ഷത്തിനു വേണ്ടി പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു വേണ്ടിയാണു ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിക്കൊണ്ട് സംസ്ഥാന സർക്കാർ പരീക്ഷ തീയതി മാറ്റാനുള്ള തീരുമാനം എടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.

'പെട്ടിയും തൂക്കി ഡല്‍ഹിയില്‍ കറങ്ങുന്നവനെ ഇരിക്കൂറില്‍ ആവശ്യമില്ല'; സജീവ് ജോസഫിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധം; ഓഫീസ് പൂട്ടി കരിങ്കൊടി സ്ഥാപിച്ചു, വീഡിയോ കാണാം

കടുത്ത ഉഷ്ണവും, വിഷുവും, റംസാനും ഒക്കെ കടന്നു വരുന്ന ഏപ്രിൽ മാസം വിദ്യാർത്ഥികൾക്ക് മനസികമായി പിരിമുറുക്കവും ആശങ്കയും സൃഷ്ടിക്കുമെന്ന് നസീർ പുറത്തിൽ ചൂണ്ടികാട്ടി. ഉടൻ തന്നെ പരീക്ഷാതീയതി മാറ്റിയ സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു. എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ജാസിർ ഒകെ അധ്യക്ഷത വഹിച്ചു. ആസിഫ് ചപ്പാരപ്പടവ്, ഷഹബാസ് കയ്യത്ത്, സൗധ് മുഴപ്പിലങ്ങാട്, തസ്‌ലീം അടിപ്പാലം,ഹരിത ജില്ലാ പ്രസിഡന്റ്‌ റുമൈസ റഫീഖ്, ട്രഷറർ നിഹാല നാസർ, ഖദീജ മയ്യിൽ, യൂനുസ് പടന്നോട്ട്,ഷാനിബ് മുണ്ടേരി, സുഹൈൽ പുറത്തിൽ, ഉമ്മർ വളപട്ടണം, ആദിൽ എടയന്നൂർ, ഹകീം വളപട്ടണം എന്നിവർ സംസാരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്