ആപ്പ്ജില്ല

വായനശാല ഇവിടെ ഏറുമാടത്തിൽ; കണ്ണൂരിലെ സ്കൂളിൽ നിന്നുള്ള കൗതുക കാഴ്ച

ഏറുമാടത്തിൽ വായനശാലയൊരുക്കി കൂത്തുപറമ്പിലെ നരവൂർ സൗത്ത് എൽപി സ്കൂൾ. വിദ്യാർഥികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവെച്ചാണ് കൗതുക വായശാല ഒരുക്കിയിരിക്കുന്നത്.

guest R-V-ARUN | Lipi 19 Dec 2021, 3:13 pm

ഹൈലൈറ്റ്:

  • ഏറുമാടത്തിൽ വായനശാലയൊരുക്കി ഒരു സ്കൂൾ.
  • കൂത്തുപറമ്പിലെ നരവൂർ സൗത്ത് എൽപി സ്കൂളാണ് ട്രീ ഹൗസ് വായനശാല ഒരുക്കിയത്.
  • പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള ആഹ്വാനവും കൂടിയാണ് ട്രീ ഹൗസ് വായനശാല.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Kannur School Tree  House Library
ട്രീ ഹൗസ് വായനശാലയിൽ കുട്ടികൾ
കണ്ണൂർ: കൗതുകങ്ങളെയും വായനകളെയും ഇഷ്ടപ്പെടുന്ന കുട്ടികൾക്കായി സ്കൂൾ വളപ്പിൽ ഏറുമാടം കൊണ്ടുള്ള വായനശാല ഒരുക്കിയിരിക്കുകയാണ് കൂത്തുപറമ്പിലെ നരവൂർ സൗത്ത് എൽപി സ്കൂൾ. വിദ്യാർഥികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തെ മുൻനിർത്തി ആണ് ഇത്തരം വ്യത്യസ്തമായ വായനശാല ഒരുക്കിയത്. മുളയും വൈക്കോലും ഉപയോഗിച്ച് നിർമിച്ച ഏറുമാടം പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള ആഹ്വാനവും കൂടിയാണ്.
കണ്ണൂരില്‍ പോയാല്‍ എന്തുണ്ട് കാണാന്‍? ഇനി ഈ കലണ്ടര്‍ പറയും

ഒഴിവുസമയങ്ങൾ ഉൾപ്പെടുത്തി സ്കൂളിലെ തന്നെ അധ്യാപകരാണ് വ്യത്യസ്തവും മനോഹരവുമായ ഏറുമാടം വായനശാല ഒരുക്കിയത്. ബാലസൗഹൃദ വായനാമുറി ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ വ്യത്യസ്തമായ വായനശാല ഒരുക്കിയത്. ഈ ബാലസൗഹൃദ വായനാമുറിയിൽ കുട്ടികൾക്ക് ഇരിക്കാൻ സൗകര്യപ്രദമായ കസേരകളും മേശകളും ഉണ്ട്. കൂടാതെ ധാരാളം ദിനപത്രങ്ങളും വായനാ പുസ്തകങ്ങളും വായനയെ പരിപോഷിപ്പിക്കാൻ ആയി ഈ കൗതുക വായനശാലയിൽ ഒരുക്കിയിട്ടുണ്ട്.

ഇത് കണ്ണൂർ മോഡൽ... തുണികൊണ്ടുള്ള സാനിറ്ററി പാഡിന്റെ ബ്രാന്റുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്‌

കുട്ടികൾക്ക് ഏറുമാടത്തിൽ കയറാനും ഇറങ്ങാനും ഇരുമ്പുകൊണ്ടുള്ള ഏണിയാണ്. സ്കൂളിലെ പ്രധാന അധ്യാപകൻ പി വി ദിജേഷ്, അധ്യാപകരായ ദിപിൻ, റജിൽ, രഗില, യജുഷ എന്നിവരാണ് ഈ മനോഹരവും വ്യത്യസ്തവുമായ ലൈബ്രറിയുടെ നിർമാണത്തിനു പിന്നിൽ. ഉടനെ തന്നെ ഏറുമാടം ഔദ്യോഗികമായി തുറന്നു കൊടുക്കാനുള്ള നടപടിലാണ് സ്കൂൾ അധികൃതർ.

"സിൽവർ ലൈൻ പദ്ധതി കുംഭകോണം, ഡിപിആർ പുറത്തിറക്കാത്തത് എന്തുകൊണ്ട്?" രൂക്ഷ വിമർശനവുമായി ടി സിദ്ദിഖ്

വ്യത്യസ്തമായ വായനാമുറി ഒരുക്കിയതോടെ കുട്ടികളിൽ വായനാശീലം വർധിച്ചിട്ടുണ്ടെന്ന് അധ്യാപകർ പറയുന്നു. കൂടാതെ വ്യത്യസ്തമായ വീടുകളെ കുറിച്ച് കുട്ടികൾക്ക് പഠിക്കാൻ ഉള്ളതുകൊണ്ട് അത്തരത്തിലുള്ള ഒരു സാഹചര്യമൊരുക്കി അതിനെ വായനയുമായി ബന്ധപ്പെടുത്തി എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം എന്ന ആശയത്തിൽ നിന്നായിരുന്നു ഇത്തരത്തിലുള്ള ഒരു ട്രീ ഹൗസ് ഉണ്ടാക്കാനും വായനാ മുറി ഉണ്ടാകുവാനും കാരണം.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്