ആപ്പ്ജില്ല

പനി ബാധിച്ച് മരിച്ച മയ്യില്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു; കണ്ണൂരില്‍ മരണം തുടര്‍ക്കഥയാകുന്നു

ഒരാഴ്ചയായി പനി ബാധിതനായ ഇദ്ദേഹം വെള്ളിയാഴ്ച്ച വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച ശേഷം നടത്തിയ സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്നു തെളിയുകയായിരുന്നു.

| Edited by Samayam Desk | Lipi 14 Aug 2020, 9:06 pm
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ വിവിധഭാഗങ്ങളില്‍ കൊവിഡ് മരണം കൂടുന്നത് ഭീതിപരത്തുന്നു. തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ മൂന്നുമരണങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്തത്. പനി ബാധിച്ചു ചികിത്സ തേടിയ
Samayam Malayalam PV Yusaf

മയ്യില്‍ നെല്ലിക്കപ്പാലം തങ്ങള്‍ മുക്കില്‍ കൊട്ടന്‍റെ വളപ്പില്‍ പിവി യൂസഫാണ് (56) കൊവിഡ് ബാധിച്ച് മരിച്ചതെന്നു പരിശോധനയില്‍ വ്യക്തമായത്.

Also Read: പോണ്‍ സൈറ്റിന് അടിമ... കൂട്ട ആത്മഹത്യയെന്ന് വരുത്താന്‍ ശ്രമം, സഹോദരിയെ കൊന്നതില്‍ മനസ്താപമില്ലാതെ ആല്‍ബിന്‍!

ഒരാഴ്ചയായി പനി ബാധിതനായ ഇദ്ദേഹം വെള്ളിയാഴ്ച്ച വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച ശേഷം നടത്തിയ സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്നു തെളിയുകയായിരുന്നു. ഇതിനു ശേഷം നടത്തിയ രണ്ടാം ടെസ്റ്റ് റിസള്‍ട്ടിലും പോസിറ്റീവ് ആയതോടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മറവ് ചെയ്യാന്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം പള്ളിപറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. കയരളം കരക്കണ്ടം താമസിക്കുന്ന എംകെ ഖദീജയാണ് ഭാര്യ. മക്കള്‍: ജുനൈമ, ജസ്രിയ, നജ്വ. സഹോദരങ്ങള്‍: മുസ്തഫ, സുഹറ, റാബിയ, റുഖിയ, റംല്ലത്ത്, മൈമുനത്ത്, സാബിറ.

ഇതിനിടെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ച പായം പഞ്ചായത്തിലെ വിളമന ഉദയഗിരി സ്വദേശിയും മരണമടഞ്ഞു. ഉദയഗിരിയിലെ ഇലഞ്ഞിക്കല്‍ ഗോപി (65) ആണ് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച പുലര്‍ച്ചെ മരണപ്പെട്ടത്. ന്യൂമോണിയ ബാധിച്ചാണ് മരണം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഗോപിക്ക് കൊവിഡ് സ്ഥിരീച്ചത്.

Also Read: വയനാട്ടിൽ ആയുധങ്ങളുമായി നാലംഗ സംഘം പിടിയിൽ; വലയിലായത് നിരവധി കേസുകളിലെ പ്രതികൾ

ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊവിഡ് ബാധിതനായ പടിയൂര്‍ പഞ്ചായത്തിലെ തിരൂര്‍ സ്വദേശിയായ സൈമണ്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പായം പഞ്ചായത്തിലെ ഇലഞ്ഞിക്കല്‍ ഗോപിയും കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ഇരിട്ടിയില്‍ ചികിത്സയിലിരിക്കെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്‍പതിന് ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ക്ഷീര കര്‍ഷകനായ ഇയാള്‍ക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ മരം കടപുഴകി വീണ് ഇയാളുടെ വീട് ഭാഗികമായി തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ സമീപ പ്രദേശത്തെ വീട്ടുകാരുംഇരിട്ടി താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ യിലിരിക്കെ ഇയാളുമായി സമ്പര്‍ക്കത്തിലായവരും ഉള്‍പ്പെടെ മരിച്ച ഇലഞ്ഞിക്കല്‍ ഗോപിയുടെ സമ്പര്‍ക്ക പട്ടികയില്‍ നൂറോളം പേരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. മരിച്ച ഗോപിയുടെ ഭാര്യക്കും മകനും മകന്‍റെ ഭാര്യയ്ക്കും പേരക്കുട്ടിക്കും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാലുപേരും അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരു മകനും ഭാര്യയും പേരക്കുട്ടിയും വീട്ടില്‍ നിരീക്ഷണത്തിലാണ്. ഗോപിയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌ക്കരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്