ആപ്പ്ജില്ല

അർബൻ നിധി നിക്ഷേപ തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്

കണ്ണൂരിലെ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന്റെയാണ് ഉത്തരവ്. അർബൻ നിധിയുമായി ബന്ധപ്പെട്ട് കോടികളുടെ നിക്ഷേപ തട്ടിപ്പാണ് നടന്നിരിക്കുന്നത്. വിവിധ ജില്ലകളിലായി നിരവധി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഹൈലൈറ്റ്:

  • അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസ്
  • കേസ് ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കും
  • പ്രത്യേക അന്വേഷണ സംഘം രുപീകരിക്കും

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam urban nidhi
അര്‍ബന്‍ നിധിയില്‍ അന്വേഷണം
കണ്ണൂർ: കണ്ണൂരിൽ പ്രവർത്തിക്കുന്ന അർബൻ നിധി ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതികൾ ക്രൈംബ്രാഞ്ചിൻറെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവായി.

ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂർ റേഞ്ച് എസ്പി എം പ്രദീപ് കുമാറിനാണ് മേൽനോട്ടച്ചുമതല. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂർ - കാസർഗോഡ് യൂണിറ്റ് ഡിവൈഎസ്പി റ്റി. മധുസൂദനൻ നായരാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ ഇൻസ്പെക്ടർമാരായ ജി ഗോപകുമാർ, എം സജിത്ത്, ആർ.രാജേഷ് എന്നിവർ അംഗങ്ങളായിരിക്കും. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ.ബിനുമോഹൻ, ചക്കരക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരി എന്നിവർ സംഘത്തെ സഹായിക്കും. കണ്ണൂർ സിറ്റി ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 23 ക്രൈം കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി.

നിക്ഷേപ തട്ടിപ്പ് അർബൻ നിധിക്കെതിരെ കേസ്

കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ കണ്ണൂർ അർബൻ നിധിക്കെതിരെ വീണ്ടും കേസ്. ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് 2022 ഫെബ്രുവരി 23 മുതൽ 59,58,000 രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം പാപ്പിനിശേരി സ്വദേശി ചൈതന്യത്തിൽ താമസിക്കുന്ന ടി. ചന്ദ്രൻ (65) നിൽ നിന്നും പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് വളപട്ടണം പോലീസ് കേസെടുത്തത്.
Read Latest Local News and Malayalam News

വയനാട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്