ആപ്പ്ജില്ല

കണ്ണൂരില്‍ വീണ്ടും കൊവിഡ് മരണം; മരിച്ചത് ഇരിക്കൂര്‍ സ്വദേശിനി

കൊവിഡ് ക്ലസ്റ്ററില്‍പ്പെട്ട മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് ഇവര്‍ക്ക് കൊവിഡ് ബാധിച്ചതെന്നാണ് നിഗമനം. ഇവര്‍ക്ക് കൊവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് പെരുവളത്ത്പറമ്പ് ഉള്‍പ്പെട്ട വാര്‍ഡ് ദിവസങ്ങളോളം അടച്ചിട്ടിരുന്നു.

| Edited by Samayam Desk | Lipi 3 Aug 2020, 7:21 pm
കണ്ണൂര്‍: ജില്ലയില്‍ വീണ്ടും കൊവിഡ് മരണം. ഇരിക്കൂര്‍ സ്വദേശിനിയാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ കൊവിഡ് രോഗബാധിതയായ ഇരിക്കൂര്‍ മാങ്ങോട് സ്വദേശിനി യശോദ(59)യാണ് മരിച്ചത്. ഗുരുതരമായ കരള്‍ രോഗബാധിതയായ യശോദ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ക്ലസ്റ്ററില്‍പ്പെട്ട മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് ഇവര്‍ക്ക് കൊവിഡ് ബാധിച്ചതെന്നാണ് നിഗമനം.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read: പാലായില്‍ അപകട മരണം... രണ്ട് അപകടങ്ങളിലായി 2 യുവാക്കള്‍ മരണപ്പെട്ടു

ഇവര്‍ക്ക് കൊവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് പെരുവളത്ത്പറമ്പ് ഉള്‍പ്പെട്ട വാര്‍ഡ് ദിവസങ്ങളോളം അടച്ചിട്ടിരുന്നു. മരണപ്പെട്ട യശോധയും മകനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡോക്ടറെ കാണിക്കാനായി സ്വകാര്യ ബസ്സിലായിരുന്നു മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്ക് പോവുകയും തിരിച്ചുവരികയും ചെയ്തിരുന്നത്. കൂടാതെ പെരുവളത്തുപറമ്പ് മാവേലി സ്‌റ്റോര്‍ ജീവനക്കാരനായ മകന് രോഗബാധയുണ്ടാകുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വന്ന പരിശോധനാഫലം മകന് രോഗമില്ലെന്ന്
കണ്ടെത്തിയിരുന്നു.

Also Read: വയനാട്ടില്‍ 31 പേര്‍ക്ക് സമ്പര്‍ക്കരോഗബാധ; വാളാട് ക്ലസ്റ്ററില്‍ 17 പേര്‍ക്ക് കൂടി കൊവിഡ്, 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം

ഇതേസമയം മറ്റൊരാള്‍ കൂടി തിങ്കളാഴ്ച്ച കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ നിന്നും മരിച്ചിട്ടുണ്ട്. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍ (41) ആണ് മരിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട വൃക്ക രോഗിയായിരുന്ന ഇദ്ദേഹത്തിന്‍റെ രോഗ ഉറവിടം മെഡിക്കല്‍ കോളേജാണെന്നു കരുതുന്നു. അതേസമയം, കാസര്‍കോട് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. 15 ദിവസത്തിനുള്ളില്‍ നടക്കുന്ന പതിനൊന്നാമത്തെ മരണമാണിത്. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടാകുന്നവരാണ് ജില്ലയില്‍ കൂടുതലും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്