ആപ്പ്ജില്ല

യുഎഇയിൽ കൊവിഡ് ബാധിച്ച് പാനൂർ സ്വദേശിയായ അധ്യാപകൻ മരിച്ചു

കൊറോണ വൈറസ് ബാധയെ തുടർന്ന് മലയാളി അധ്യാപകൻ വി അനിൽകുമാർ(49) യുഎഇയിൽ മരണമടഞ്ഞു. ഞായറാഴ്ച്ച പുലർച്ച 3.30 നാണ് സംഭവം. അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ വെച്ചായിരുന്നു മരണം.

Samayam Malayalam 24 May 2020, 6:54 pm
കണ്ണുർ: യുഎഇയിൽ കൊവിഡ്-19 ബാധിച്ച് കണ്ണൂർ സ്വദേശിയായ അധ്യാപകൻ മരിച്ചു. പാനൂർ സ്വദേശിയായ വി അനിൽകുമാർ (49) ആണ് മരിച്ചത്. ഇന്ന് പുലർച്ച 3.30 നു അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ വെച്ചായിരുന്നു അന്ത്യം.
Samayam Malayalam വി അനിൽകുമാർ


Also Read: സമൂഹ വ്യാപന ഭീതിയിൽ കണ്ണൂർ..! ഉറവിടം കണ്ടെത്താനാകാതെ കേസുകൾ, പരിശോധിക്കാൻ വിദഗ്ധ സമിതി

അബുദാബി മുസഫ സൺറൈസ് ഇംഗ്ളീഷ് പ്രൈവറ്റ് സ്‌കൂൾ ഹിന്ദി അധ്യാപകനാണ് അനിൽ കുമാർ. ഭാര്യ രജനി അതേ സ്‌കൂളിലെ അധ്യാപികയാണ്. അബുദാബി കേരള സോഷ്യൽ സെന്റർ അംഗവും ശക്തി തിയറ്റേഴ്സ്റ്റിന്റെ സഹയാത്രികനുമാണ് അനിൽ. കലാസാംസ്കാരിക മേഖലകളിൽ സജീവമായി പ്രവർത്തിച്ചു വരികയാണ്. ഇദ്ദേഹത്തിന്റെ മക്കളായ നിരഞ്ജന (14), ശ്രീനിധി (9) എന്നിവർ സൺറൈസ് സ്‌കൂളിൽ എട്ടിലും രണ്ടിലും പഠിക്കുകയാണ്.

Also Read: വാളയാറിൽ ഡ്യൂട്ടി ചെയ്ത ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ്; പാലക്കാട്ട് നാല് പേർക്ക് രോഗം

അതേസമയം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്ന യുവാവും മരിച്ചു. ചെന്നൈയിൽ നിന്നെത്തിയ മാടായി സ്വദേശി റിബിൻ ബാബു (18) ആണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് സൂചന. മാടായി പഞ്ചായത്തിൻ്റെ ക്വാറൻ്റൈൻ കേന്ദ്രത്തിലാണ് റിബിനെ പാർപ്പിച്ചിരുന്നത്. പനിയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു മരണം. നേരത്തെ പരിയാരത്തെ സർക്കാർ മെഡിക്കൽ കോളേജിൽ നടത്തിയ കൊവിഡ് ടെസ്റ്റ് നെഗറ്റീവ് ആയിരുന്നു. സ്രവ പരിശോധനയ്ക്കു ശേഷമായിരിക്കും മൃതദേഹം സംസ്ക്കാരത്തിന് വിട്ടുനൽകുകയെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Also Read: 'അഞ്‍ജനയുടെ മരണത്തിന് പിന്നിൽ 4 പേർ; മകളെ എന്ത് ചെയ്‌തെന്ന് അറിയില്ല': അന്വേഷണം വേണമെന്ന് അമ്മ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്