ആപ്പ്ജില്ല

പയ്യന്നൂർ ഫണ്ട് വിവാദം; പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി, പൊതു പ്രവർത്തനം നിർത്തുന്നുവെന്ന് വി കുഞ്ഞികൃഷ്ണൻ

നേതാക്കള്‍ക്ക് എതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ സ്ഥാനത്ത് നിന്ന് നീക്കി പകരം മുൻ കല്യാശ്ശേരി എംഎൽഎ ടി വി രാജേഷിന് തത്ക്കാലിക ചുമതല നൽകി.

Lipi 17 Jun 2022, 5:16 pm
Samayam Malayalam V Kunhikrishnan
പയ്യന്നൂർ: പയ്യന്നൂർ ഫണ്ട് വിവാദത്തിൽ പയ്യന്നൂർ സിപിഎമ്മിൽ കൂട്ട നടപടിക്കൊരുങ്ങി പാർട്ടി. ടി.ഐ മധുസൂദനൻ എംഎൽഎ യെ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. മറ്റ് അഞ്ച് നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുകയും, ഏരിയ കമ്മറ്റി അംഗം വിശ്വനാഥനെ ലോക്കൽ കമ്മറ്റിയിലേക്ക് തരം താഴ്ത്തുകയും ചെയ്തിട്ടുണ്ട്. നേതാക്കള്‍ക്ക് എതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ സ്ഥാനത്ത് നിന്ന് നീക്കി പകരം മുൻ കല്യാശ്ശേരി എംഎൽഎ ടി വി രാജേഷിന് തത്ക്കാലിക ചുമതല നൽകി.

Also Read: സൗജന്യ വിസയും വിമാന ടിക്കറ്റും വാഗ്ദാനം; ഐഎസ് ക്യാംപിൽ വിൽപനയ്ക്ക് മലയാളി യുവതികളെ കടത്തുന്നു, കുവൈത്തിലെത്തിച്ചും സിറിയയിലെ ഐഎസ് ക്യാംപിലെത്തിച്ചും വിൽപ്പന, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഇതേ തുടർന്ന് താന്‍ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി വി.കുഞ്ഞികൃഷ്ണൻ പാർട്ടിയെ അറിയിച്ചു.2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മറ്റി ഓഫീസ് കെട്ടിട നിർമാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിൽ തിരിമറി നടത്തി എന്നാണ് നേതാക്കൾക്ക് എതിരെ ഉയർന്നിരുന്ന ആരോപണം.

കെട്ടിട നിർമ്മാണ ഫണ്ടിനു വേണ്ടിയുള്ള ചിട്ടിയിൽ 80 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന പരാതിയിൽ ഏരിയ കമ്മറ്റി വച്ച മൂന്നംഗ ഉപസമിതിയാണ് റിപ്പോർട്ട് നൽകിയത്. തെരഞ്ഞെടുപ്പ് ഫണ്ടിൽ കൃത്രിമ രസീതുണ്ടാക്കി പണം തട്ടിയെന്ന ആരോപണം സി.പി.എം സംസ്ഥാന സമിതി അംഗം ടി.വി രാജേഷ് പി.വി ഗോപിനാഥ് എന്നിവരാണ് അന്വേഷിച്ചത്‌. അന്വേഷണ റിപ്പോർട്ടിൽ ഈ മാസം 12 ന് ചേർന്ന ജില്ലാ കമ്മറ്റി യോഗത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്