ആപ്പ്ജില്ല

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ കൊലവിളിയും അസഭ്യവർഷവും: മൃഗസ്നേഹികളുടെ വാട്‌സാപ്പ് ഗ്രൂപ്പ് നിരീക്ഷണത്തിൽ, കേസെടുത്തു

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ കൊലവിളിയും അസഭ്യവർഷവും നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയുടെ പരാതിയിലാണ് നടപടി.

Edited byദീപു ദിവാകരൻ | Lipi 22 Jun 2023, 8:51 am

ഹൈലൈറ്റ്:

  • കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സമൂഹമാധ്യമത്തിൽ വധഭീഷണി.
  • പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
  • ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പരാതിയിലാണ് നടപടി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam P P Divya Kannur
പി പി ദിവ്യ.
കണ്ണൂർ: തെരുവുനായ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ 11 വയസുകാരൻ നിഹാൽ കൊല്ലപ്പെട്ടതിനു പിന്നാലെ സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സമൂഹമാധ്യമത്തിൽ വധഭീഷണിയുയർത്തിയതിന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ബുധനാഴ്ച വൈകുന്നേരം നൽകിയ പരാതിയെ തുടർന്ന് കണ്ണൂർ ടൗൺ പോലീസ് ആണ് കേസെടുത്തത്. കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ പി എം ബിനു മോഹനാണ് കേസന്വേഷണം നടത്തുന്നത്.
മൃഗസ്‌നേഹികൾ എന്നവകാശപ്പെടുന്ന ഏതാനും പേർ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയത്. അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കക്ഷിചേർന്നതിനു പിന്നാലെയാണ് മൃഗസ്നേഹികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ കൊലവിളിയും അസഭ്യവർഷവും നടന്നത്.


സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന ഫീഡേഴ്‌സ് ഗ്രൂപ്പ് കേരള എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ ദിവ്യയുടെ ചിത്രം ഉൾക്കൊള്ളിച്ചാണ് പ്രകോപനപരമായ സന്ദേശം പ്രചരിപ്പിക്കുന്നത്. ഒരു സ്ത്രീയുടെ അത്യന്തം പ്രകോപനപരമായ ശബ്ദരേഖയും പോലീസിനു നൽകിയ പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. ഇവളെ കാണുമ്പോൾ തന്നെ കൊല്ലാൻ തോന്നുന്നുവെന്നും എന്റെ മക്കളെ ഓർത്തിട്ടാണ്, അല്ലെങ്കിൽ ജില്ലാ പഞ്ചായത്തിൽ പോയി തല്ലിക്കൊല്ലുമായിരുന്നു എന്നുമാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. ഇവരെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്നും കലാപാഹ്വാനത്തിനാണ് ശ്രമിക്കുന്നതെന്നും പരാതിയിൽ പറയുന്നുണ്ട്.

കണ്ണൂരിലെ ലോഡ്ജ് മുറിയിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
വാക്‌സിൻ മാഫിയയുടെ ഭാഗമായി പ്രവർത്തിച്ചു സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന മൃഗസംരക്ഷണമെന്ന കപടമുഖമുള്ള ഇവരുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷിക്കണമെന്നും പി പി ദിവ്യ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ശബ്ദരേഖ അയച്ച ആളെ കണ്ടെത്തണമെന്നും ഗ്രൂപ്പ് അഡ്മിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പി പി ദിവ്യ പരാതിയിൽ പറഞ്ഞു.

കണ്ണൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്