ആപ്പ്ജില്ല

തലയ്ക്കടിച്ച് വീഴ്ത്തി, കഴുത്തിൽ കയർ കുരുക്കി, അയൽക്കാരോട് പറഞ്ഞത് നീതു നാട്ടിൽ പോയെന്ന്; 28കാരിയുടേത് കൊലപാതകം

Neethu Anto Sebastian Murder Case: കാസർകോട് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊല്ലം സ്വദേശിനി നീതുമായിരുന്നു കൊല്ലപ്പെട്ടത്. തലയ്ക്കടിച്ച് വീഴ്ത്തി, കഴുത്തിൽ കയർ കുരുക്കിയാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ട്.

Lipi 3 Feb 2023, 3:45 pm
കാസർകോട്: റബ്ബർ എസ്റ്റേറ്റിലെ വീട്ടിൽ കൊല്ലം സ്വദേശിനി നീതു (28)വിന്റെ മരണം കൊലപാതകം. കൊല്ലപെട്ടത് കഴുത്തിൽ കയർ കുരുക്കിയതിനെ തുടർന്നാണെന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ നടന്ന വിദഗ്ധ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. തലക്കടിച്ച് പരിക്കേൽപ്പിച്ചേ ശേഷം കയർ കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹത്തിന് അഞ്ചുദിവസം പഴക്കമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Samayam Malayalam Neethu and Anto Sebastian
കൊല്ലപ്പെട്ട നീതും സുഹൃത്ത് ആൻ്റോ സെബാസ്റ്റ്യനും


Alson Read: ഇസ്രയേലിൽ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ട്രാവൽ‌ ഏജൻസി ഉടമ അറസ്റ്റിൽ

അതേസമയം നീതുവിനൊപ്പം താമസിച്ച സുഹൃത്ത് വയനാട് പുൽപ്പള്ളി സ്വദേശി ആന്റോ സെബാസ്റ്റ്യ (32)നെ തിരുവനന്തപുരത്ത് വച്ച് പോലീസ് കസ്റ്റഡിയിൽ എടുത്തു. 42 ദിവസം മുൻപാണ് ഇവർ ബദിയഡുക്ക ഏൽക്കാനയിലെ ഷാജിയുടെ റബർ തോട്ടത്തിൽ ടാപിങ് ജോലിക്ക് എത്തിയത്. ഇവർ താമസിച്ചുകൊണ്ടിരുന്ന നാലുകെട്ടുള്ള വീട്ടിലാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം ഈ മാസം ഒന്നാം തീയതി ഉച്ചയോടെ കണ്ടെത്തിയത്.

Also Read: 'ലിജേഷ് കത്രിക ഉപയോഗിച്ച് കുത്തി, മല്ലികയുടെ കഴുത്തിലും തലയിലും ആഴത്തിലുള്ള മുറിവ്; യുവതിക്ക് ദാരുണാന്ത്യം

ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് പ്രദേശവാസികൾ ബുധനാഴ്ച വൈകീട്ടോടെ വീടിന്റെ മേൽക്കൂരയിൽ കയറി നോക്കിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് നീതു നാട്ടിൽ പോയെന്നാണ് ആന്റോ പരിസരവാസികളെ ധരിപ്പിച്ചത്. ജനുവരി 30ന് വീട് പൂട്ടി ആന്റോയും സ്ഥലം വിട്ടിരുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് പരിസരവാസികൾക്ക് സംശയം തോന്നിയത്. അങ്ങനെയാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ബദിയടുക്ക എസ്ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. ആന്റോ താമസിച്ച വീടിന്റെ അടുത്ത മുറിയിൽ ഉണ്ടായിരുന്ന ജാർഖണ്ഡ് സ്വദേശിയായ ടാപ്പിംഗ് തൊഴിലാളിയും ജനുവരി 31 മുതൽ കാണാതായിട്ടുണ്ട്. കേസുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഇയാൾ മൊബൈൽ ഉപയോഗിക്കാത്തതിനാൽ നാട്ടിലേക്ക് മടങ്ങിയതാണോ എന്നും സംശയിക്കുന്നു. തിരുവനന്തപുരത്തുനിന്ന് കസ്റ്റഡിയിലെടുത്ത ആന്റോയെ കാസർകോട് എത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തും. അതിനിടെ പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം നീതുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

കാസ‍ര്‍കോട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്