ആപ്പ്ജില്ല

വ്യാജ സർട്ടിഫിക്കറ്റ്: തലശേരി മുൻ സബ് കളക്ടർക്കെതിരെ കുരുക്ക് മുറുകുന്നു, അന്വേഷണത്തിന് അഡീഷണല്‍ ചീഫ് സെക്രട്ടറി

തലശേരി മുന്‍ സബ് കളക്ടര്‍ ആസിഫ് കെ യൂസഫിനെതിരെ അന്വേഷണം. അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.

Lipi 25 Sept 2020, 7:22 pm
കണ്ണൂർ: സിവിൽ സർവീസ് നേടുന്നതിന് വേണ്ടി വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കണ്ടെത്തലിനു പിന്നാലെ തലശേരി മുന്‍ സബ് കളക്ടര്‍ ആസിഫ് കെ യൂസഫിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസിനാണ് അന്വേഷണ ചുമതല.
Samayam Malayalam Asif K Yusuf
ആസിഫ് കെ യൂസഫ്


Also Read: 'മക്കൾ ചെയ്യുന്ന കുറ്റങ്ങൾ പാർട്ടി ഏറ്റെടുക്കില്ല'; പി ജയരാജൻ്റെ പ്രസ്താവനയിൽ സിപിഎമ്മിൽ അമർഷം, വിശദീകരണം തേടിയേക്കും

നിലവില്‍ എറണാകുളം ജില്ലാ കളക്ടറായ എസ് സുഹാസ് നേരത്തെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ആസിഫിന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആസിഫ് ഹാജരാക്കിയത് തെറ്റായ സര്‍ട്ടിഫിക്കറ്റ് തന്നെയാണെന്നായിരുന്നു സുഹാസിൻ്റെ റിപ്പോര്‍ട്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആസിഫിനെതിരെ കുറ്റാരോപണ മെമ്മോ നല്‍കി അന്വേഷണം നടത്തുന്നത്.

Also Read: അഞ്ചരക്കണ്ടിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിടം തകര്‍ന്നു; 2 പേർക്ക് പരിക്ക്



കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്