ആപ്പ്ജില്ല

പയ്യാമ്പലം ഇനി അഴുക്കിൽ നിന്നും അഴകിലേക്ക്, വീഡിയോ കാണാം

പയ്യാമ്പലം ബീച്ചില്‍ കാലവര്‍ഷം എത്തും മുമ്പെ വൃത്തിയാക്കല്‍ നടപടികള്‍ ആരംഭിച്ചു. ബീച്ചിനോട് ചേര്‍ന്നുള്ള മണല്‍ത്തിട്ട നീക്കം ചെയ്യുകയാണ്. വേലിയേറ്റമുണ്ടാകുമ്പോള്‍ കടലില്‍ നിന്ന് തോട്ടിലേക്കെത്തുന്ന മണലാണ് ഇവിടെ അടിഞ്ഞുകൂടുന്നത്.

Samayam Malayalam 18 Apr 2021, 5:16 pm

ഹൈലൈറ്റ്:

  • കാലവര്‍ഷം എത്തും മുമ്പേ പയ്യാമ്പലം വൃത്തിയാക്കുന്നു
  • ബീച്ചിന് സമീപത്തെ മണല്‍ത്തിട്ട നീക്കം ചെയ്യുന്നു
  • കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കണ്ണൂർ: കാലവർഷമെത്തും മുൻപെ അഴുക്കിൽ നിന്നും അഴകിലേക്ക് ഒഴുകാനുള്ള ഒരുക്കത്തിലാണ് പയ്യാമ്പലം. ബീച്ചിനു സമീപം പടന്നത്തൊട്ടിൽ മണൽത്തിട്ട നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടന്നുവരുന്നത്. പടന്നത്തോട് കടലുമായി ചേരുന്ന പ്രദേശത്ത് അടി ഞ്ഞുകൂടിയ മണൽത്തിട്ടകളാണ് നീക്കംചെയ്യുന്നത്. ഒഴുക്ക് സുഗമമാക്കുന്ന പ്രവൃത്തിയുടെ ഭാഗമായാണിത് .

വേലിയേറ്റമുണ്ടാകുമ്പോൾ കടലിൽനിന്ന് തോട്ടിലേക്കെത്തുന്ന മണലാണ് ഇവിടെ അടിഞ്ഞുകൂടിയിരുന്നത്. വ്യാപകമായി മണൽ അടിയുന്നതോടെ ഒഴുക്ക് തടസ്സപ്പെടുകയും ബീച്ചിനുസമീപം തോട്ടിൽ മാലിന്യങ്ങളടിയുകയും ചെയ്യുന്നതാണ് പ്രശ്നം. മാലിന്യങ്ങൾ അഴുകി ദുർഗന്ധമുണ്ടാകുന്നത് ബീച്ചിലെത്തുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. നേരത്തെയും മാലിന്യനീക്കത്തിനുള്ള പ്രവർത്തനം നടത്തിയിരുന്നെങ്കിലും ഇതുവരെ
പൂർണതോതിൽ മാലിന്യമുക്തമാക്കാനായിട്ടില്ല.

പുണ്യമധുരമായി ഈന്തപ്പഴങ്ങള്‍...വരുന്നത് സൗദി അറേബ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന്; വില 100രൂപ മുതൽ, വീഡിയോ

നിലവിൽ തോടിന്റെ പലഭാഗവും കൊതുകുകളുടെ ആവാസകേന്ദ്രമാണ്. വേനലിലും മഴക്കാലത്തും തോട് ഒരുപോലെ പ്രശ്നമാകാറുണ്ട്. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്നതാണ് പ്രശ്നമെങ്കിൽ വേനലിൽ മാലിന്യമാണ് പ്രധാന വെല്ലുവിളി. പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ വ്യാപകമായി അടിഞ്ഞ് കൂടുന്ന തോട്ടിൽ മണൽത്തിട്ടകൾ കൂടി രൂപപ്പെട്ടതോടെ മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഇത് നീക്കം ചെയ്ത് ഒഴുക്കുനേരെയാക്കുന്നതോടെ മാലിന്യപ്രശ്നത്തിന് താത്കാലിക പരിഹാരമാകുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്