കണ്ണൂർ(Kannur): കണ്ണൂർ നഗരത്തിലെ പള്ളിക്കുന്നിൽ ടാങ്കർ ലോറി ഇടിച്ച് ബൈക്ക് യാത്രികരായ ഏഴ് വയസുകാരൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു. പള്ളിക്കുന്ന് സ്വദേശി മഹേഷ് ബാബു, മകളുടെ മകൻ ആഗ്നേയ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പുതിയ തെരു ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിന് പിറകിൽ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ ഇരുവരുടെയും മുകളിൽകൂടി ലോറി കയറിയിറങ്ങി.
Also Read: ഇരിട്ടിയിലെ കൂട് മത്സ്യകൃഷി സൂപ്പർ ഹിറ്റ്; ആവശ്യക്കാർ ഏറെ, വീഡിയോ കാണാം
Also Read: പൊറോട്ടയും ചിക്കൻ ഫ്രൈയും ഐസ്ക്രീമും കൊണ്ടുവന്നു, സ്വർണാഭരണങ്ങളുമായി കടന്നു; ഡെലിവറി ബോയിക്കായി വലവിരിച്ച് പോലീസ്
പോലീസ് സ്ഥലത്തെത്തി ഇരുവരെയും കൊയിലി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് കണ്ണൂർ - കാസർകോട് ദേശീയ പാതയിൽ ഗതാഗതം മുടങ്ങി. യാത്രക്കാരുടെ രക്തം വീണ് കൊലക്കളമായിരിക്കുകയാണ് കണ്ണൂർ നഗരം. കഴിഞ്ഞ ദിവസമാണ് കാൽ ടെക്സ് സിഗ്നൽ ലൈറ്റിന് സമീപം ലോറിയിടിച്ച് വയോധികൻ ദാരുണമായി കൊല്ലപ്പെട്ടത്. നേരത്തെ ട്രാഫിക്ക് ജങ്ഷനിൽ വെച്ചു സ്കൂട്ടർ യാത്രക്കാരായ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.
Topic: Kannur News, Kannur Accident, Pallikkunnu accident