കണ്ണൂർ(Kannur): വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ട കണ്ണൂർ ജില്ലയിൽ ആഘോഷങ്ങൾക്കിടെ മറ്റൊരു അക്രമസംഭവം കൂടി. വിവാഹം കഴിഞ്ഞ് പിറ്റേന്നാൾ വധുവിന്റെ വീട്ടുകാർ ഒരുക്കിയ വിരുന്ന് സൽക്കാര പാർട്ടിക്കിടെ വധുവിൻ്റെയും വരന്റെയും കൂട്ടത്തിലുള്ളവർ ചേരിതിരിഞ്ഞ് തല്ലി കലാപ സമാനമായ അന്തരീക്ഷം സൃഷ്ടിച്ചു.
മാസങ്ങൾക്ക് മുമ്പാണ് ചാലാട്ടുള്ള പെൺകുട്ടിയും തളാപ്പ് സ്വദേശിയായ യുവാവും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാർ ഇന്നലെയാണ് സൽക്കാരം ഒരുക്കിയത്. വരൻ്റെ കൂട്ടത്തിലെത്തിയവരുമായി വാക്ക് തർക്കമുണ്ടാവുകയും പരസ്പരം തല്ലുണ്ടാക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പള്ളിക്കുന്നിലെ സ്വകാര്യ ഓഡിറ്റോറിയത്തിലായിരുന്നു സൽക്കാര പരിപാടി ഒരുക്കിയിരുന്നത്.
Topic: Kannur News, Wedding reception clash, Kannur wedding reception clash