ആപ്പ്ജില്ല

'തലതിരിഞ്ഞ' മാജിക്കുകൾ.... ആൽവിന്‍റെ പ്രകടനം വേറെ ലെവൽ!വീഡിയോ കാണാം

മാജിക് എന്ന അത്ഭുതമാണ് ആൽവിനിലൂടെ മറ്റൊരു തരത്തിലേക്ക് മാറുന്നത്. അഞ്ച് മിനിട്ടിനുള്ളിലാണ് പത്തോളം ട്രിക്കുകൾ ആൽവിൻ കാണിച്ചത്. കഠിന പ്രയത്നത്തിലൂടെയാണ് ആൽവിൻ ഇത് കൈവരിച്ചത്

Lipi 31 Jul 2021, 5:59 pm

ഹൈലൈറ്റ്:

  • തലകുത്തി നിന്ന് മാജിക് കാണിച്ച് ആൽവിൻ
  • 4 മിനിറ്റ് 57 സെക്കൻഡിലാണ് 10 ട്രിക്കുകൾ ആൽവിൻ കാണിച്ചത്
  • മജീഷ്യൻ ഗോപിനാഥ് മുതുകാടിന്‍റെ ശിഷ്യനാണ് ആൽവിൻ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കണ്ണൂർ: മാജിക് തന്നെ ഒരത്ഭുതമാണ്. ആ അത്ഭുതത്തെ മറ്റൊരു തലത്തിലേക് എത്തിച്ചിരിക്കുകയാണ് പാപിനിശേരി ആദിറോട് സ്വദേശി ആൽവിൻ റോഷൻ. എന്തായിരിക്കും ആൽവിന്‍റെ അത്ഭുതം എന്നറിയാൻ വീട്ടിലേക്ക് ചെന്നപ്പോൾ കണ്ടത് തല കുത്തി നിന്ന് മാജിക് കാണിക്കുന്ന അൽവിനെയാണ്. എന്തേ തലകുത്തി നിന്ന് മാജിക് കാണിക്കുന്നത് എന്ന് ചോദിച്ചാല്‍ ആല്‍വിന്‍റെ മാജിക്ക് ഇങ്ങനെയാണ് എന്നാണ് ഉത്തരം.
തലകുത്തി നിന്ന് മാജിക്ക് അവതരിപ്പിച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിലും ഈ മാന്ത്രികൻ ഇടം നേടി. ചെറുപ്പകാലത്ത് ബാല മാസികകളിൽ വന്നിരുന്ന ചെറിയ ചെറിയ മാജിക് ട്രിക്കുകളിൽ നിന്നാണ് മാജിക് അഭ്യാസം പഠിച്ചതെന്ന് ആൽവിൻ റോഷൻ പറഞ്ഞു. 4 മിനിറ്റ് 57 സെക്കൻഡിൽ പത്ത് മാജിക് ട്രിക്കുകളാണ് തലകുത്തി നിന്ന് ആൽവിൻ അവതരിപ്പിച്ചത്. മൂന്ന് വർഷത്തെ കഠിന പരിശ്രമമാണ് വിജയത്തിലെത്തിയത്. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്‍റെ ഈ ശിഷ്യന്‍റെ പക്കലുള്ളതാകട്ടെ കിടിലൻ മാജിക്കുകളാണ്. എട്ട് വയസ് മുതലാണ് ആൽവിൻ മാജിക് അവതരിപ്പിച്ച് തുടങ്ങിയത്.

പാര്‍വ്വണത്തിലേക്ക് മാനസ ഇനി മടങ്ങില്ല....മകളുടെ വേര്‍പാട് ഉള്‍ക്കൊള്ളാനാകാതെ കുടുംബം,നടുക്കം മാറാതെ നാട്‌

തീപ്പെട്ടിയിൽ നിന്ന് കമ്പുകൾ അപ്രത്യക്ഷമാക്കുന്ന കുഞ്ഞൻ മാജിക്കിൽ നിന്നായിരുന്നു തുടക്കം. രക്ഷിതാക്കൾ അന്നു മുതല്‍ പ്രോത്സാഹനവുമായി ഒപ്പമുണ്ട്. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിന് പുറമെ ചെറുതും വലുതുമായ നിരവധി അംഗീകാരങ്ങൾ ആൽവിനെ തേടിയെത്തിയിട്ടുണ്ട്. മാജിക്കിനെ കൊവിഡ് ബോധവത്കരണത്തിന്‍റെ ഭാഗമാക്കി വേദികൾ ലഭിക്കുന്ന മുറയ്ക്ക് അവതരിപ്പിക്കാനാണ് ആൽവിന്‍റെ ശ്രമം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്