ആപ്പ്ജില്ല

ഇനി കെഎസ്ആർടിസിയിലും മാറ്റം, നമ്പറും നിറവും നോക്കി ബസ് കണ്ടു പിടിക്കാം, വീഡിയോ

യാത്രക്കാർക്ക് എളുപ്പത്തിൽ ബസ്സ് കണ്ടെത്താൻ സഹായിക്കുന്നതിനായി നമ്പറിങ്ങിന് പുറമെ ഓരോ മേഖലയിലേക്കുള്ള ബസ്സുകൾക്ക് വ്യത്യസ്ത നിറങ്ങളും നൽകിയിട്ടുണ്ട്. നീല, മഞ്ഞ, പച്ച, ചുവപ്പ് എന്നീ നിറങ്ങളിലാണ് ബസ്സുകൾ നിരത്തിലിറങ്ങുക.

Samayam Malayalam 24 Jun 2021, 2:17 pm

ഹൈലൈറ്റ്:

  • യാത്രക്കാർക്ക് എളുപ്പത്തിൽ ബസ് കണ്ടെത്തുന്നതിനായി നമ്പർ- നിറം എന്നീ സംവിധാനങ്ങളൊരുക്കാനൊരുങ്ങി കെ എസ് ആർ ടി സി.
  • തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പ്രവർത്തനമാണ് കണ്ണൂരിലും ചെയ്യുന്നത്.
  • നേരത്തെ കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലെ സ്വകാര്യ ബസ്സുകളിലും ഈ പദ്ധതി നടപ്പാക്കിയിരുന്നു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കണ്ണൂർ: യാത്രക്കാർക്ക് എളുപ്പത്തിൽ ബസ് കണ്ടെത്തുന്നതിനായി നമ്പർ- നിറം എന്നീ സംവിധാനങ്ങളൊരുക്കാനൊരുങ്ങി കെ എസ് ആർ ടി സി. തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പ്രവർത്തനമാണ് കണ്ണൂരിലും ചെയ്യുന്നത്. നേരത്തെ കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലെ സ്വകാര്യ ബസ്സുകളിലും ഈ പദ്ധതി നടപ്പാക്കിയിരുന്നു. കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസ്സിലെ മാനേജ്മെൻറ് പഠന വകുപ്പ് വിദ്യാർത്ഥികൾ 2016ൽ നടത്തിയ പഠനത്തിൻറെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
Also Read: കുറുക്കനെ തുരത്താൻ ഒരുക്കിയ കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

യാത്രക്കാർക്ക് എളുപ്പത്തിൽ ബസ്സ് കണ്ടെത്താൻ സഹായിക്കുന്നതിനായി നമ്പറിങ്ങിന് പുറമെ ഓരോ മേഖലയിലേക്കുള്ള ബസ്സുകൾക്ക് വ്യത്യസ്ത നിറങ്ങളും നൽകിയിട്ടുണ്ട്. നീല, മഞ്ഞ, പച്ച, ചുവപ്പ് എന്നീ നിറങ്ങളിലാണ് ബസ്സുകൾ നിരത്തിലിറങ്ങുക. ഈ പദ്ധതി ജില്ലാ ഭരണകൂടം, ഡിറ്റിപിസി എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് നടപ്പിലാക്കുന്നത്.പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം എളുപ്പത്തിൽ ഓർത്തെടുക്കാനാവും. ബസ് സ്റ്റാൻഡ്, റെയിൽ സ്റ്റേഷൻ, വിമാനത്താവളം, സർക്കാർ ഓഫീസുകൾ, സർക്കാർ ആശുപത്രികൾ എന്നിവയ്ക്ക് സംസ്ഥാനത്തുടനീളം ഒരേ നമ്പർ തന്നെയാണ് നൽകിയിരിക്കുന്നത്.

Also Read: ചരിത്രസാക്ഷിയായി നിലകൊള്ളുന്ന ചുമടുതാങ്ങികള്‍ വിസ്മൃതിയിലേക്ക്, വീഡിയോ

ഇതര സംസ്ഥാന തൊഴിലാളികൾ, വിനോദ സഞ്ചാരികൾ, പ്രായമായവർ എന്നിവർക്ക് വളരെ സഹായകരമായ രീതിയിലാണ് റൂട്ട് നമ്പറിങ് സിസ്റ്റം നടപ്പാക്കിയിരിക്കുന്നത്. നിലവിൽ തിരുവനന്തപുരം നഗരത്തിലെ സിറ്റി ബസ്സുകൾ സർവീസ് നടത്തുന്ന റൂട്ടുകളിലാണ് പദ്ധതി പൂർത്തിയായിരിക്കുന്നത്. പരീക്ഷണാടിസ്ഥാത്തിൽ നടപ്പിലാക്കുന്ന പദ്ധതി പൊതുജനങ്ങളിൽ നിന്നുള്ള സ്വീകാര്യത പരിശോധിച്ച് ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്കും സംസ്ഥാനത്ത് മുഴുവനായും നടപ്പിലാക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്