Please enable javascript.Bappooran Theyyam Video,തമാശക്കാരനും അഭ്യസിയുമായ ബപ്പൂരൻ തെയ്യം, വീ‍ഡിയോ കാണാം - report on legend about bappooran theyyam - Samayam Malayalam

തമാശക്കാരനും അഭ്യസിയുമായ ബപ്പൂരൻ തെയ്യം, വീ‍ഡിയോ കാണാം

Lipi 2 Apr 2022, 6:39 pm
Subscribe

മുസ്ലീം തെയ്യമാണ് ബപ്പൂരാൻ തെയ്യം. ബപ്പിരിയൻ തെയ്യമെന്നും ഈ തെയ്യത്തെ ചില സ്ഥലങ്ങളിൽ അറിയപ്പെടാറുണ്ട്. ആര്യക്കരപ്പൂങ്കന്നി എന്ന ദേവത എഴുന്നള്ളിയ യാനപാത്രത്തിന്റെ കപ്പിത്താനായിരുന്നു ബപ്പിരിയൻ എന്നും ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം നടത്തുന്ന തെയ്യമാണ് ബപ്പിരിയൻ തെയ്യം എന്നുമാണ് ഐതീഹ്യം. വളരെ രസകരമായതും അതേ സമയം വളരെ അഭ്യാസപ്രകടനങ്ങളോടും കൂടിയ ഈ തെയ്യത്തിന്റെ കെട്ടിയാടൽ ഏവർക്കും പ്രിയപ്പെട്ടവയാണ്.

ഹൈലൈറ്റ്:

  • ഒരു മുസ്‌ലിം തെയ്യമാണ് ബപ്പൂരൻ.
  • കടലിൽ വെച്ച് ശത്രുക്കളോട് ഏറ്റുമുട്ടി ബപ്പിരിയൻ വീര മരണം വരിച്ചു എന്നും ഐതിഹ്യമുണ്ട്.
  • ആര്യക്കരക്കന്നി ഉള്ള എല്ലായിടങ്ങളിലും ബപ്പിരിയനും കെട്ടിയാടപ്പെടുന്നുണ്ട്.
കണ്ണൂർ (Kannur): തെയ്യസ്ഥലങ്ങളിൽ അധികം കണ്ടുവരാത്ത ഒരു മുസ്‌ലിം തെയ്യമാണ് ബപ്പൂരൻ. ബപ്പിരിയൻ എന്നും അറിയപ്പെടുന്നുണ്ട്. വളരെ രസകരമായതും അതേ സമയം വളരെ അഭ്യാസപ്രകടനങ്ങളോടും കൂടിയ ഈ തെയ്യത്തിന്റെ കെട്ടിയാടൽ ഏവർക്കും പ്രിയപ്പെട്ടതും ആയി മാറുന്ന ഒന്നാണ്.
Also Read: ഇനി ജനനേതാവിനെ കണ്ടറിയാം; നായനാർ മ്യൂസിയം പൂർത്തിയായി, മുഖ്യ മന്ത്രി നാടിന് സമർപ്പിക്കും

ആര്യക്കരപ്പൂങ്കന്നി എന്ന ദേവത എഴുന്നള്ളിയ യാനപാത്രത്തിന്റെ കപ്പിത്താനായിരുന്നു ബപ്പിരിയൻ എന്നും ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം നടത്തുന്ന തെയ്യമാണ് ബപ്പിരിയൻ തെയ്യം എന്നുമാണ് ഐതിഹ്യം. തുളുനാട്ടിൽ പേരെടുത്ത ഒരു അറബി വ്യാപാരിയായിരുന്നു ബപ്പിരിയൻ എന്നും കടലിൽ വെച്ച് ശത്രുക്കളോട് ഏറ്റുമുട്ടി ബപ്പിരിയൻ വീര മരണം വരിച്ചു എന്നും ഐതിഹ്യമുണ്ട്.

Also Read: സൂര്യനെ ചതുരംഗത്തിൽ തോൽപ്പിച്ച കാർഷിക ദേവത, ഇത് കുഞ്ഞാറ് കുറത്തി, വീഡിയോ കാണാം

ആര്യക്കരക്കന്നിയും കുടുംബവും യാത്ര ചെയ്ത തോണി തകർന്ന് പലരും പല കരയിലായി രക്ഷപ്പെട്ടപ്പോൾ കടൽക്കരയിൽ വിഷമിച്ചിരിക്കുന്ന ആര്യപൂങ്കന്നി കടലിൽ ഒരു ചെറു തോണിയിൽ പോകുന്ന ബപ്പിരിയനെ കാണാനിടയാവുകയും സഹായത്തിനായി അവൾ ബിപ്പിരിയനെ വിളിക്കുകയും ചെയ്തു. എന്നാൽ അവളുടെ വിളിയെ അവഗണിച്ചു യാത്ര തുടർന്ന ബപ്പിരിയനെ അവൾ തന്റെ മാന്ത്രിക കഴിവുകൾ കാണിച്ചു അത്ഭുതപ്പെടുത്തി തന്റെ സഹോദരൻമാരെ തിരക്കാൻ വേണ്ടി കൂടെ കൂട്ടുന്നു.

എന്നാൽ ഒടുവിൽ വെണ്മലാറ്റിൻകരയിൽ വെച്ച് സഹോദരെ കണ്ടെത്തിയപ്പോൾ അവർ അവിടെ തന്നെ സ്ഥിരതാമസമാക്കുവാൻ തീരുമാനിച്ചിരിക്കുന്നു എന്നറിയുന്നു. ആര്യപൂങ്കന്നിയുടെ കൂടെ പോകാൻ തയ്യാറാകാത്തതിനെത്തുടർന്ന് ആര്യപൂങ്കന്നി ബപ്പിരിയനുമായി ഉത്തരമലബാർ തീരത്ത് കൂരൻ കുന്നിലെത്തുകയും തുടർന്ന് അവിടെ പ്രതിഷ്ഠ നേടുകയും ചെയ്തു എന്നുമാണ് മറ്റൊരു ഐതിഹ്യം. ആര്യക്കരക്കന്നി ഉള്ള എല്ലായിടങ്ങളിലും ബപ്പിരിയനും കെട്ടിയാടപ്പെടുന്നുണ്ട്.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

TOPIC: Bappooran Theyyam Video, Bappooran Theyyam, Kerala Theyyam Videos, Theyyam
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ