ആപ്പ്ജില്ല

നിയന്ത്രണം വിട്ട ലോറി കെട്ടിടത്തിൽ ഇടിച്ചു കയറി, ഡ്രൈവർക്ക് ദാരുണാന്ത്യം, വീഡിയോ കാണാം

പുലർച്ചെ രണ്ടിനായിരുന്നു അപകടം. മംഗലാപുരത്തുനിന്ന് തിരുച്ചിറപ്പള്ളിയിലേക്കു കരി കൊണ്ടുപോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

| Edited by Samayam Desk | Lipi 20 Apr 2021, 2:55 pm

ഹൈലൈറ്റ്:

  • ലോറി ഡ്രൈവർ തിരുപ്പൂർ സ്വദേശി മുത്തു (25) സംഭവസ്ഥലത്തു തന്നെ മരിച്ചു.
  • പുലർച്ചെ രണ്ടിനായിരുന്നു അപകടം.
  • മംഗലാപുരത്തുനിന്ന് തിരുച്ചിറപ്പള്ളിയിലേക്കു കരി കൊണ്ടുപോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കണ്ണുർ:പഴയങ്ങാടിയിൽ കണ്ണൂർ കെ എസ് ടി പി–എരിപുരം റോഡ് സർക്കിളിനു സമീപം നാഷനൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പഴയ കെട്ടിടം ഇടിച്ചു തകർത്തു. ലോറി ഡ്രൈവർ തിരുപ്പൂർ സ്വദേശി മുത്തു (25) സംഭവസ്ഥലത്തു തന്നെ മരിച്ചു. പുലർച്ചെ രണ്ടിനായിരുന്നു അപകടം. മംഗലാപുരത്തുനിന്ന് തിരുച്ചിറപ്പള്ളിയിലേക്കു കരി കൊണ്ടുപോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Also Read: വീടിന് തീപിടിച്ച് ബധിരയായ യുവതി വെന്തുമരിച്ചു... ദുരൂഹത, വീഡിയോ കാണാം

ലോറിയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പോലീസും നാട്ടുകാരും ഫയർഫോഴ്സും സംയുക്തമായി രാത്രിയിൽ തന്നെ രക്ഷാപ്രവർത്തനം നടത്തി. ചിന്നിച്ചിതറിയ കെട്ടിടാവശിഷ്ടങ്ങൾ റോഡിൽ നിന്നു മാറ്റി. കണ്ണൂരിൽനിന്നുള്ള അഗ്നിശമന സേന, പഴയങ്ങാടി പോലീസ്, ഏഴോം പഞ്ചായത്ത് അധികൃതർ എന്നിവർ സ്ഥലത്തെത്തി. അപകടത്തിൽ മരിച്ച ലോറി ഡ്രൈവർ മുത്തുവിൻ്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്