ആപ്പ്ജില്ല

പ്രവീണ്‍ റാണ കണ്ണൂരിലും ഭൂമിവാങ്ങിക്കൂട്ടി; ഇടനിലക്കാരായത് കണ്ണൂര്‍ സ്വദേശികളായ പ്രമുഖര്‍

നിക്ഷേപ തട്ടിപ്പ് കേസ് പ്രവീണ്‍ റാണ കണ്ണൂരിലെ മലയോര പ്രദേശങ്ങളില്‍ വ്യാപകമായി ഭൂമി വാങ്ങിയിട്ടുള്ളതായി കണ്ടെത്തല്‍. കണ്ണൂരിലെ ഉദയഗിരി, ആലക്കോട് മേഖലകളിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. വ്യവസായങ്ഹള്‍ തുടങ്ങാനെന്ന പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. പ്രവീണ്‍ റാണ 24 ഇടങ്ങളില്‍ ഭൂമി വാങ്ങിയിട്ടുള്ളതായും മഹാരാഷ്ട്രയിലെ ഒരു ആശുപത്രിയില്‍ നിക്ഷേപം നടത്തിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. നൂറു കോടിയില്‍ അധികം രൂപയുടെ നിക്ഷേപങ്ങള്‍ പ്രവീണ്‍ റാണ നടത്തിയിട്ടുള്ളതായാണ് കണ്ടെത്തല്‍.

Authored byജി​ന്‍റോ ജെയിംസ് മാളിയേക്കൽ | Samayam Malayalam 17 Jan 2023, 6:51 pm

ഹൈലൈറ്റ്:

  • നിക്ഷേപ തട്ടിപ്പ് കേസ് പ്രതി പ്രവീണ്‍ റാണ കണ്ണൂരിൽ വ്യാപകമായി ഭൂമി വാങ്ങി
  • ബിനായി ഇടപാടുകളിലും ഭൂമി വാങ്ങിയതായി കണ്ടെത്തല്‍
  • സംസ്ഥാനത്ത് നടത്തിയത് നൂറ് കോടിയില്‍ പരം രൂപയുടെ തട്ടിപ്പ്‌
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam praveen rana
പ്രവീണ്‍ റാണ
കണ്ണൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പുകേസില്‍ പോലിസ് കോയമ്പത്തൂരില്‍ നിന്നും അറസ്റ്റ് ചെയ്ത പ്രവീണ്‍ റാണ കണ്ണൂരിലെ മലയോരപ്രദേശങ്ങളില്‍ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയതായി പോലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. കണ്ണൂരിലെ ഉദയഗിരി, ആലക്കോട് മേഖലകളിലാണ് പ്രവീണ്‍ റാണ വന്‍കിട വ്യവസായ സംരഭങ്ങള്‍ തുടങ്ങാനെന്ന പേരില്‍ ഭൂമിവാങ്ങിക്കൂട്ടിയത്. ഇതുകൂടാതെ ബിനാമി ഇടപാടുകളിലൂടെയും ഇയാള്‍ കണ്ണൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ഭൂമിവാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തും ബിസിനസ് പങ്കാളിയുമായ കണ്ണൂര്‍ സ്വദേശിക്ക് 16 കോടി നല്‍കിയതായി റാണ മൊഴി നല്‍കിയിരുന്നു. കണ്ണൂരിലെ രണ്ടു പ്രമുഖ ബിസിനസുകാര്‍ പ്രവീണ്‍ റാണയുടെ ബിനാമികളായി പ്രവര്‍ത്തിച്ചിരുന്നു. ഇവരുടെ പങ്കാളിത്തതോടെയാണ് വടക്കെമലബാറില്‍ പ്രവീണ്‍ റാണ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തിയത്.
പ്രവീണ്‍ റാണ 24 സ്ഥലത്ത് ഭൂമി വാങ്ങിച്ചതായും മഹാരാഷ്ട്രയില്‍ വെല്‍നെസ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിക്ഷേപം നടത്തിയതായും ഇതിനകം കണ്ടെത്തിയിട്ടുണ്ട്. മുംബെയിലെ ഐയാണ്‍ വെല്‍നെസിന്റെ 7500 ഷെയര്‍ വാങ്ങിയതിന്റെ രേഖകളാണ് ലഭിച്ചിരിക്കുന്നത്. ആധാരങ്ങളില്‍ വില കുറച്ച് കാണിച്ച് നികുതി വെട്ടിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഒരു ഭൂമിയിടപാടില്‍ ആധാരത്തില്‍ 1.10 കോടി രൂപയാണ് വില കാണിച്ചിരിക്കുന്നത്. ആധാരത്തില്‍ കാണിച്ച വിലയുടെ മൂന്നര ഇരട്ടിയോളം ഈ ഭൂമിക്ക് വിലയുള്ളതായി വ്യക്തമായി.

ബെംഗളൂരു, കണ്ണൂര്‍ ഉദയഗിരി, പാലക്കാട്, തൃശൂര്‍ ജില്ലയിലെ മൂന്നിടത്ത് എന്നിവിടങ്ങളിലെ ഭൂമികളാണ് പോലീസ് കണ്ടെത്തിയത്. കൊച്ചിയിലെ പബ്ബിലും പ്രവീണ്‍ റാണ നിക്ഷേപമിറക്കിയിരുന്നു. ഏകദേശം നൂറുകോടിയുടെ നിക്ഷേപതട്ടിപ്പാണ്‌ സംസ്ഥാനമാകെ പ്രവീണ്‍ റാണ നടത്തിയിട്ടുളളത്. കണ്ണൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവീണ്‍ റാണയുടെ സേഫ് ആന്‍ഡ് സ്‌ട്രോങെന്ന സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. ഇയാള്‍ക്കായി നിക്ഷേപങ്ങള്‍ സമാഹരിച്ചു നല്‍കിയ ഏജന്റുമാരും ഓഫീസ് ജീവനക്കാരും ഒളിവിലാണ്.


Read Latest Local News and Malayalam News

കണ്ണൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്