ആപ്പ്ജില്ല

കർഷകർക്ക് തണലായി ഇരിക്കൂറിൽ കപ്പ ചലഞ്ച്, വീഡിയോ കാണാം

കർഷകന്‍റെ കയ്യിൽ നിന്നും 10 രൂപക്ക് കാപ്പ വാങ്ങി അവശ്യകാർക്ക് എത്തിച്ചു നൽകുകയാണ് യൂത്ത് ലീഗ് പ്രവർത്തകർ ചെയ്തത്. ഓരോരുത്തരും അഞ്ച് കിലോ വീതം ഏറ്റെടുക്കണമെന്നതാണ് യൂത്ത് ലീഗ് കമ്മിറ്റിയുടെ ചലഞ്ചെന്ന് യൂത്ത് ലീഗ് നേതാവ് അബ്ദുൽ റഷീദ് പറഞ്ഞു.

| Edited byനവീൻ കുമാർ ടിവി | Samayam Malayalam 17 May 2021, 4:22 pm

ഹൈലൈറ്റ്:

  • മലയോരത്തെ കപ്പ കർഷകർക്ക് ആശ്വാസമായി കപ്പ ചലഞ്ച്.
  • ഇരിക്കൂർ മണ്ഡലം യൂത്ത് ലീഗ് പ്രവർത്തകരാണ് കപ്പ ചലഞ്ചുമായി മുന്നോട്ട് വന്നത്.
  • കർഷകന്‍റെ കയ്യിൽ നിന്നും 10 രൂപക്ക് കാപ്പ വാങ്ങി അവശ്യകാർക്ക് എത്തിച്ചു നൽകുകയാണ് യൂത്ത് ലീഗ് പ്രവർത്തകർ ചെയ്തത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കണ്ണൂർ: മലയോരത്തെ കപ്പ കർഷകർക്ക് ആശ്വാസമായി കപ്പ ചലഞ്ച്. ഇരിക്കൂർ മണ്ഡലം യൂത്ത് ലീഗ് പ്രവർത്തകരാണ് കപ്പ ചലഞ്ചുമായി മുന്നോട്ട് വന്നത്. മഴക്കെടുതി മൂലം വെള്ളം കയറിയതിനാൽ കൃഷി ചെയ്ത കപ്പ നശിക്കുകയാണെന്നും ഈ കർഷകനെ സഹായിക്കണമെന്നും സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റ് വന്നിരുന്നു. കൊയ്യത്തെ കർഷകനാണ് തൻ്റെ വേദന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് തന്നെ ഈ പോസ്റ്റ് ജനങ്ങൾ ഏറ്റെടുത്തു. തുടർന്ന് യൂത്ത് ലീഗ് പ്രവർത്തകർ രംഗത്തെത്തി.
Also Read: മങ്കരയില്‍ എക്‌സൈസ് റെയ്ഡ്; 425 ലിറ്റര്‍ വാഷ് നശിപ്പിച്ചു, വീഡിയോ

കർഷകന്‍റെ കയ്യിൽ നിന്നും 10 രൂപക്ക് കാപ്പ വാങ്ങി അവശ്യകാർക്ക് എത്തിച്ചു നൽകുകയാണ് യൂത്ത് ലീഗ് പ്രവർത്തകർ ചെയ്തത്. ഓരോരുത്തരും അഞ്ച് കിലോ വീതം ഏറ്റെടുക്കണമെന്നതാണ് യൂത്ത് ലീഗ് കമ്മിറ്റിയുടെ ചലഞ്ചെന്ന് യൂത്ത് ലീഗ് നേതാവ് അബ്ദുൽ റഷീദ് പറഞ്ഞു. മറ്റ് മേഖലകളിൽ നിന്നും ഇത്തരം വിളകൾ ഏറ്റെടുക്കുന്നതിനുള്ള ആലോചനകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ദുരിതത്തിലകപ്പെടുന്ന കർഷകരുടെ വിളകൾ ഏറ്റെടുത്ത് അവരെ സംരക്ഷിക്കാൻ കൃഷി വകുപ്പ് ഉൾപ്പെടെ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.

Also Read: കൊവിഡ്-19; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് ഏകീകരണം; ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്

ഒരു കിലോ 15 രൂപക്കാണ് ഇത് വിൽപന നടത്തുന്നത്. ഇതിൽ നിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ചിലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്ത് ചെയ്യുമെന്നറിയാതെ നിന്ന ഉറക്കമില്ലാത്ത രാത്രികൾക്കാണ് യൂത്ത് ലീഗിൻ്റെ പദ്ധതി പരിഹാരമായതെന്ന് കർഷകരും പറഞ്ഞു. ആവശ്യക്കാർക്ക് കൊടുക്കാൻ കഴിയാനാവാത്ത വിധം നിമിഷ നേരം കൊണ്ട് കപ്പ വിറ്റു തീർന്നു. ഇന്നും കപ്പ ചലഞ്ച് ഉണ്ടായിക്കുമെന്ന് പ്രവർത്തകർ അറിയിച്ചു.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്