ആപ്പ്ജില്ല

ബോംബ് ഭീഷണി: ഏഴിമലയിൽ സുരക്ഷ ശക്തമാക്കി; പോലീസിന് അകത്ത് കയറി പരിശോധിക്കാൻ അനുമതി

കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ ഈ മാസം 28 ന് പാസിങ് ഔട്ട് പരേഡ് നടക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി. ബോംബു ഭീഷണിയെ തുടർന്നാണ് നടപടി.

Lipi 24 Nov 2020, 12:04 am
കണ്ണൂർ: ബോംബു ഭീഷണിയെ തുടർന്ന് ഏഴിമല നാവിക അക്കാദമിയിൽ പോലീസ് സുരക്ഷ ശക്തമാക്കി. ഈ മാസം 28 ന് പാസിങ് ഔട്ട് പരേഡ് നടക്കുന്ന പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷയേർപ്പെടുത്തിയത്. നാവിക സേനാ മേധാവിയുൾപ്പെടെ രാജ്യത്തെ സൈന്യത്തെ തലപ്പത്തുള്ളവർ പങ്കെടുക്കുന്ന ചടങ്ങായതിനായാൽ അക്കാദമിയിൽ അതീവ ജാഗ്രതയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
Samayam Malayalam Ezhimala Naval Academy Bomb Threat
ഏഴിമല നാവിക അക്കാദമി


Also Read: കണ്ണൂരിൽ യുവാക്കൾക്ക് വെട്ടേറ്റു; ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഏഴിമല നാവിക അക്കാദമി ബോംബു വെച്ച് തകര്‍ക്കുമെന്ന ഭീഷണിയുടെ അടിസ്ഥാനത്തില്‍ അക്കാദമിക്ക് അകത്ത് പരിശോധന നടത്താന്‍ പോലിസ് മേധാവിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പ്രാഥമിക പരിശോധന നടത്തിയതിനു പിന്നാലെയാണ് അകത്തും പരിശോധന നടത്താന്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് നാവിക അധികൃതര്‍ കത്ത് നല്‍കിയത്. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം സി പ്രമോദ്, എസ്ഐ മനോജ് കാനായി എന്നിവരുടെ നേതൃത്വത്തില്‍ നാവിക അക്കാദമിയിലെത്തി ആയുധ വിഭാഗം കൈകാര്യം ചെയ്യുന്ന നാവിക ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുത്തിരുന്നു.

Also Read: 'ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു'; കണ്ണൂരിൽ തെരഞ്ഞെടുപ്പ് നീതിപൂർവമാക്കാൻ കേന്ദ്രസേന വേണമെന്ന് പി കെ കൃഷ്ണദാസ്


ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും അടുത്ത ദിവസം നാവിക അക്കാദമിക്ക് അകത്ത് പരിശോധന നടത്തും. ഉത്തരേന്ത്യയില്‍ നിന്നും ഇംഗ്ലീഷില്‍ എഴുതിയ ഭീഷണിക്കത്താണ് നാവിക അക്കാദമി അധികൃതര്‍ക്ക് ലഭിച്ചത്. നാഷണല്‍ ഡിഫന്‍സ് ഇൻ്റലിജന്‍സ് വിഭാഗത്തിൻ്റെ നിര്‍ദേശപ്രകാരം ജില്ലാ പോലീസ് മേധാവിക്ക് ഭീഷണിക്കത്ത് കൈമാറിയിരുന്നു. ഒരു വർഷം മുൻപ് നാവിക അക്കാദമിക്ക് മുകളിലൂടെ ഡ്രോൺ പറന്നത് വിവാദമായിരുന്നു. അജ്ഞാത ഡ്രോണിനെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ തുമ്പുണ്ടായില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും തന്ത്രപ്രധാനമായ നാവിക ആസ്ഥാനമായാണ് ഏഴിമലയെ പരിഗണിക്കുന്നത്. എന്നാൽ ഇപ്പോൾ ഉയർന്നിട്ടുള്ള ഭീകരാക്രമണ ഭീഷണി പ്രദേശവാസികളെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.


കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്