ആപ്പ്ജില്ല

എസ്‌കോര്‍ട്ട് വാഹനം ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; യുവാവിന് രക്ഷകനായി സ്പീക്കര്‍

സ്പീക്കർ എ എൻ ഷംസീറിന് എസ്‌കോർട്ട് പോയ പോലീസ് ജീപ്പ് കണ്ണൂരിൽ അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ജീപ്പ് ബൈക്കിലിടിച്ച് യുവാവിനു ഗുരുതരമായി പരിക്കേറ്റു.

Edited byദീപു ദിവാകരൻ | Lipi 25 Mar 2023, 9:38 pm

ഹൈലൈറ്റ്:

  • സ്പീക്കറുടെ എസ്കോർട്ട് വാഹനം അപകടത്തിൽപ്പെട്ടു.
  • യുവാവിനു ഗുരുതര പരിക്ക്.
  • രക്ഷകനായി സ്പീക്കർ എ എൻ ഷംസീർ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam A N Shamseer Escort Jeep Accident
എ എൻ ഷംസീർ.
തലശേരി: സ്പീക്കർ എ എൻ ഷംസീറിന് എസ്‌കോർട്ട് പോയ പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു നിർത്തിയിട്ട ബൈക്കിലിടിച്ച് യുവാവിനു ഗുരുതരമായി പരിക്കേറ്റു. അഞ്ചാംമൈൽ എരുവട്ടിയിലെ പൂളബസാറിലെ രൂപേഷിന് (35) ആണ് പരിക്കേറ്റത്. ശനിയാഴ്ച്ച വൈകിട്ട് നാലോടെ എരഞ്ഞോളി ചുങ്കത്തായിരുന്നു അപകടം.
യുവാവ് റോഡിൽ നിർത്തിയിട്ട ബൈക്കിൽ ചാരി നിൽക്കവേ നിയന്ത്രണം വിട്ട പോലീസ് ജീപ്പ് ബൈക്കിലിടിച്ചു മറിയുകയായിരുന്നു. തലശേരി പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഇതിനിടെ സ്ഥലത്തുകൂടി കടന്നുപോകുകയായിരുന്ന സ്പീക്കർ എ എൻ ഷംസീർ തന്റെ എസ്‌കോർട്ട് വാഹനത്തിൽ പരിക്കേറ്റ രൂപേഷിനെ സഹകരണ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.


പോലീസ് ജിപ്പിന്റെ അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നു പ്രദേശവാസികളായ ദൃക്‌സാക്ഷികൾ പറഞ്ഞു. തിരക്കുപിടിച്ച റോഡിലൂടെ വിഐപികൾക്കായി പോലീസ് അകമ്പടി വാഹനങ്ങൾ അതിവേഗതയിൽ പരക്കം പായുന്നത് ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയായിട്ടുണ്ട്. ഇരുപതിലേറെ വാഹനങ്ങളാണ് കണ്ണൂരിലെത്തിയാൽ അകമ്പടി സേവിക്കുന്നത്.

വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്തി; പിടികിട്ടാപ്പുള്ളിയെ 11 വര്‍ഷത്തിന് ശേഷം പിടികൂടി
മട്ടന്നൂർ വിമാനത്താവളം വഴി മുഖ്യമന്ത്രി വീട്ടിലേക്ക് വരുമ്പോൾ എട്ടോളം കൊടുംവളവുകളാണുള്ളത്. മുഖ്യമന്ത്രിയുടെ വരവിനു മുൻപെ ഇവിടങ്ങളിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തുന്നതിനാലാണ് തലനാരിഴയ്ക്കു അപകടങ്ങൾ ഒഴിവാകുന്നത്.

കണ്ണൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്