ആപ്പ്ജില്ല

കണ്ണൂരില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്, ബിജെപി നേതാവിനെ പോലീസ് പൊക്കി!

സ്‌കൂളില്‍ പോകാന്‍ പേടിക്കുകയും മടി കാണിക്കുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ പുറത്ത് വന്നത്. ബന്ധുക്കള്‍ കാര്യങ്ങള്‍ ആന്വഷിച്ചപ്പോഴാണ് നിജ സ്ഥിതി മനസിലായത്. തുടര്‍ന്ന് തലശേരി ഡിവൈഎസ്പിക്ക് 2020 മാര്‍ച്ച് 16നാണ് പരാതി നല്‍കിയത്.

Samayam Malayalam 15 Apr 2020, 4:07 pm
കണ്ണൂര്‍: പാലത്തായി പീഡന കേസിലെ പ്രതി പിടിയിൽ. പ്രതി ബിജെപി നേതാവ് പത്മരാജനാണ് പിടിയിലായത്. പാനൂർ പൊയിലൂര്‍ പാനൂരിലെ പാലത്തായി യുപി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് ആരോപണം ഉയര്‍ന്നത്. പാനൂർ പൊയിലൂരിലെ ബിജെപി കേന്ദ്രത്തിൽനിന്നാണ് ഇയാളെ പിടികൂടിയത്.
Samayam Malayalam Padmarajan


Also Read: പാലത്തായി പീഡനം: മറ്റൊരു വാളയാറാക്കാൻ അനുവദിക്കില്ലെന്ന് ഷാഫി പറമ്പിൽ, യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

എന്നാല്‍ കേസില്‍ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതില്‍ വന്‍ പ്രതിഷേധം പ്രതിഷേധം ആളി കത്തുന്നതിനിടയാലാണ് പ്രതിയെ പോലീസ് പിടികൂടിയിരിക്കുന്നത്. പെണ്‍കുട്ടിതന്നെ അധ്യാപകന്‍റെ പേര് പറഞ്ഞിട്ടും ഇപ്പോഴും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല. അത് മാത്രമല്ല പോലീസ് കുട്ടിയുടെ വീട്ടുകാരെകൊണ്ട് പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നുള്ള
ആരോപണവും ഉയര്‍ന്നിരുന്നു.

Also Read: ആശ്വസിക്കാം! പാലക്കാട് രണ്ട് പേർ കൂടി കൊവിഡ് മുക്തരായി; ചികിത്സയിൽ ഇനി രണ്ട് പേർ മാത്രം!!

പ്രതിയായ ബിജെപി നേതാവിനെ രക്ഷപ്പെടുത്താന്‍ സിപിഎം-ബിജെപി നേതൃതലത്തില്‍ ഗൂഢാലോചന നടക്കുന്നുവെന്നായിരുന്നു യൂത്ത് ലീഗ് ആരോപിച്ചിരുന്നത്. പ്രപതിഷേധം ശക്തമായ സാഹചര്യത്തില്‍ ഒഴിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ ഇന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്