ആപ്പ്ജില്ല

ഇനി യൂത്തന്മാർ കളത്തിൽ, വമ്പന്മാർ ഗ്യാലറിയിൽ!! 3 തവണ മത്സരിച്ചവർക്ക് മൂക്കുകയർ... മുസ്ലീം ലീഗിൻ്റെ തീരുമാനം ഇങ്ങനെ

മൂന്നു തവണ മത്സരിച്ചവരെ തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്താൻ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. യുവതലമുറയെ ഇറക്കി തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാണ് നേതൃത്വം പദ്ധതിയിടുന്നത്.

Lipi 4 Oct 2020, 3:39 pm
കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുവതലമുറയെ ഇറക്കി നേട്ടം കൊയ്യാൻ മുസ്ലീം ലീഗ്. സംസ്ഥാന നേതൃത്വത്തിൻ്റെ ഈ തീരുമാനം വമ്പന്മാർക്ക് പാരയാകും. മൂന്നു തവണ മത്സരിച്ചു ജയിച്ചവർക്ക് സീറ്റു നൽകേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വത്തിൻ്റെ നിർദേശം. ഇതു നടപ്പിലാവുകയാണെങ്കിൽ മുസീം ലീഗിലെ ഒട്ടേറെ വമ്പന്മാർ ഇത്തവണ 'ഗ്യാലറിയിലിരുന്ന് കളി കാണേണ്ടി' വരും. ഒരു കുടുംബത്തിലെ രണ്ടു പേരെ മത്സരിപ്പിക്കേണ്ടെന്നും തീരുമാനമുണ്ട്.
Samayam Malayalam Muslim League
പ്രതീകാത്മക ചിത്രം


Also Read: ഫോണില്‍ അലാറം മുഴങ്ങി; ക്യാമറ തിരിച്ചപ്പോള്‍ ഉള്ളില്‍ മോഷണം, പയ്യന്നൂരിലെ സ്വര്‍ണ മോഷ്ടാക്കള്‍ പിടിയിലായത് ഇങ്ങനെ

കണ്ണൂർ ജില്ലയിൽ കണ്ണൂർ കോർപറേഷൻ, തലശേരി തളിപ്പറമ്പ്, പാനൂർ നഗരസഭകൾ വിവിധ ഗ്രാമപഞ്ചായത്തുകൾ എന്നിവടങ്ങളിൽ ഭരണസാരഥ്യം വഹിക്കുന്നവർ എന്നിവരൊക്കെ ഇക്കുറി പുറത്താകും. ഇവർക്കു പകരം യൂത്ത് ലീഗ് പ്രവർത്തകർക്ക് കൂടുതൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കണ്ണൂർ കോർപറേഷനിൽ നിന്നാണ് കൂടുതൽ നേതാക്കൾ തെറിക്കുക. നിലവിൽ മേയറായ സി സീനത്ത്, ജില്ലാ സെകട്ടറി സി സമീർ, എം പി മുഹമ്മദലി, സി എ റമുള്ളാൻ, എം ഷഫീഖ്, മുൻ നഗരസഭാ ചെയർപേഴ്സൺ റോഷ്നി ഖാലിദ്, പി കെ നൗഷാദ് എന്നിവർ മൂന്ന് തവണ മത്സരിച്ചു വിജയിച്ചവരാണ്. ഇവരെ കൂടാതെ തളിപ്പറമ്പ് നഗരസഭാ ചെയർമാൻ മുഹമ്മദ് അള്ളാംകുളം, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി കെ സുബൈർ, മുസ്ലീം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഇക്ബാൽ എന്നിവരും ഈ നിയന്ത്രണ പരിധിയിൽ വരും. തലശേരി നഗരസഭയിൽ അഡ്വ കെ എ ലത്തീഫും മത്സര രംഗത്തുണ്ടാവില്ല. മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി മുഹമ്മദലിയും മാറി നിൽക്കേണ്ടി വരും.

Also Read: കേരളത്തെ നടുക്കിയ മരണം, കണ്ണൂരിലെ വ്യവസായി സാജൻ ആത്മഹത്യ ചെയ്തത് എന്തിന്?

കണ്ണൂർ കോർപറേഷനിൽ കക്കാട് വാർഡിനെ പ്രതിനിധീകരിക്കുന്ന വിവാദ നായകനായ കെ പി എ സലീമിനും സീറ്റു നൽകിയേക്കില്ല. പാർട്ടിയിലെ യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകി നെഗറ്റീവ് വോട്ടുകൾ ഒഴിവാക്കുകയാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ലക്ഷ്യം. മാത്രമല്ല എസ്ഡിപിഐ, വെൽഫെയർ പാർട്ടി എന്നിവയുടെ പിന്തുണ യൂത്ത് ലീഗുകാരെ മുൻനിർത്തി നേടാനും ഉദ്ദേശിക്കുന്നുണ്ട്. മൂന്നു തവണ മത്സരിച്ച വരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റി ജില്ലാ ഘടകങ്ങൾക്ക് സർക്കുലർ നൽകിയിട്ടുണ്ട്. ഓരോ പ്രദേശത്തും വിജയ സാധ്യയുള്ള യുവജനങ്ങളെ കണ്ടെത്തി മത്സരിപ്പിക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്.


കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്