ആപ്പ്ജില്ല

കൊടുംവനത്തിൽ ചാരായം വാറ്റ്; പിടിയിലായത് വനം വകുപ്പ് ജീവനക്കാരൻ!

കണ്ണൂരിൽ ചാരായം വാറ്റുന്നതിനിടെ വനം വകുപ്പ് ജീവനക്കാരൻ പിടിയിലായി. താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നായ ടി ​സി സാ​ബു ആണ് എ​ക്സൈ​സ് സം​ഘ​ത്തിൻ്റെ പിടിയിലായത്.

Lipi 30 Sept 2020, 4:22 pm
കണ്ണൂർ: കൊടുംവനത്തിൽ ചാരായം വാറ്റുന്നതിനിടെ പിടിയിലായത് വനം വകുപ്പ് ജീവനക്കാരൻ. വനം വകുപ്പിലെ താത്കാലിക ജീവനക്കാരനായ ടി സി സാബു (33) ആണ് അറസ്റ്റിലായത്. വനത്തിനുള്ളിൽ ചാരായം വാറ്റുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നെത്തിയ എക്സൈസ്
Samayam Malayalam Kannur Forest Officer Arrest
ടി സി സാബു

സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.


Also Read: വെളുക്കാൻ തേച്ചത് പാണ്ടായി... കണ്ണൂരിലെ സോഷ്യൽ മീഡിയ കൂട്ടായ്മകൾ ഇപ്പോൾ സിപിഎമ്മിനു തന്നെ പുലിവാലാകുന്നു

നടുവിൽ വില്ലേജിലെ ചെകുത്താൻ കാട് എന്ന സ്ഥലത്ത് വാറ്റു കേന്ദ്രം സ്ഥാപിച്ച് വൻതോതിൽ ചാരായം നിർമ്മിച്ചു കൊണ്ടിരിക്കെയാണ് സാബു പിടിയിലായത്. ആലക്കോട് എക്സൈസ് ഇൻസ്പെക്ടർ ടി വി രാമചന്ദ്രനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് കോടതിയിൽ
ഹാജരാക്കിയ പ്രതിയെ കൊവിഡ് പരിശോധനയ്ക്കു ശേഷം റിമാൻഡ് ചെയ്തു.

Also Read: കെ സുധാകരൻ്റെ നീക്കങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റായി! കണ്ണൂരിലെ കരുത്തൻ്റെ നീക്കം അടപടലം പൊളിച്ച് മുല്ലപ്പള്ളി

കഴിഞ്ഞ ജൂലൈ 23 ന് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ എംവി അഷ്റഫും സംഘവും അതിസാഹസികമായി നടത്തിയ അന്വേഷണത്തിൽ വാറ്റു കേന്ദ്രം കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് 235 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് വാറ്റു കേന്ദ്രം തകർത്തിരുന്നു.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്