കണ്ണുർ: ധർമ്മടം മണ്ഡലത്തിലെ മമ്പറം പുതിയ പാലത്തിനടുത്ത് തലശേരി-അഞ്ചരക്കണ്ടി റോഡരികിൽ സ്ഥാപിച്ച ധർമ്മടം നിയോജക മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥിയും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ്റെ കൂറ്റൻ കട്ടൗട്ടിൻ്റെ തല വെട്ടിമാറ്റി. തിങ്കളാഴ്ച്ച പുലർച്ചെയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം മമ്പറം ലോക്കൽ കമ്മിറ്റി നേതാക്കൾ ആരോപിച്ചു.
ഇന്നലെ പിണറായി വിജയൻ്റെ റോഡ് ഷോ ഈ പ്രദേശത്ത് നടന്നിരുന്നു. മുഖ്യമന്ത്രിയുടെയും എൽഡിഎഫ് സർക്കാരിൻ്റെയും ജനസമ്മതിയിൽ വിറളി പൂണ്ട ആർഎസ്എസ് തെരഞ്ഞെടുപ്പ് സമയത്ത് സംഘർഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു. നേരത്തെ ആർഎസ്എസ്-സിപിഎം സംഘർഷമുണ്ടായിരുന്ന പ്രദേശങ്ങളിലൊന്നാണ് ധർമ്മടം.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ