ആപ്പ്ജില്ല

ദേശീയപാത വികസനം; ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് വയല്‍ക്കിളികള്‍

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തിയ പശ്ചാത്തലത്തിലാണ് പ്രതിഷേധം.

| Edited byനവീൻ കുമാർ ടിവി | Samayam Malayalam 13 Oct 2020, 2:14 pm
കണ്ണൂര്‍: ദേശീയപാതാ വികസനത്തിന്‍റെ ഉദ്ഘാടനം നടക്കുന്ന വേളയില്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കോലം കത്തിച്ച് പ്രതിഷേധിച്ചു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തിയ പശ്ചാത്തലത്തിലാണ് പ്രതിഷേധം.
Samayam Malayalam Vayalkilis Protest
വയല്‍ക്കിളികള്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നു


Also Read: അന്തിക്കാട്ടെ കൊലപാതകത്തിന് പിന്നില്‍ പ്രതികാര ദാഹം; നട്ടെല്ലിന് പരിക്കേറ്റ സനല്‍ എത്തിയത് വടി കുത്തിപ്പിടിച്ച്, കേസിന് തുമ്പായത് ഊന്നുവടി

കീഴാറ്റൂര്‍ വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പരിസ്ഥിതി പ്രവര്‍ത്തകന്‍ നോബിള്‍ പൈകട ഉദ്ഘാടനം ചെയ്തു. അതേസമയം, കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം തുടരുമെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. കര്‍ഷക സമരങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്