കണ്ണൂരിൽ വീണ്ടും ജയരാജയുഗം

Samayam Malayalam 13 Dec 2021, 12:21 am
സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി. സംഘടനാ നവീകരണത്തിനായി പാർട്ടി ദൗർബല്യങ്ങളെയും പോരായ്മകളെയും വിമർശനത്തിൻ്റെ ഉരകല്ലിൽ തേച്ചുമിനുക്കിയ സമ്മേളനം ആവേശത്തിമിർപ്പോടെയാണ് സമാപിച്ചത്. പ്രതീക്ഷിച്ചതു പോലെ സമൂലമായ മാറ്റങ്ങളോടെയാണ് ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ സിപിഎം ജില്ലാ ഘടകത്തിൻ്റെ സമ്മേളനം പര്യവസാനിച്ചത്. എം വി ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയായി സമ്മേളനം തെരഞ്ഞെടുത്തു.2019 ൽ ജില്ലാ സെക്രട്ടറിയായ എം വി ജയരാജനെ ഏപ്രിലിൽ പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കുന്ന പ്രത്യേക സാഹചര്യത്തിൽ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. അൻപതംഗ കമ്മിറ്റിയിൽ നിന്നും 14 മുതിർന്ന നേതാക്കളെ പുതിയ കാഡർമാരെ കണ്ടെത്തുന്നതിനായി ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതായി എം വി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗങ്ങളായതിനാൽ പി ജയരാജൻ, എ എൻ ഷംസിർ ഉൾപ്പെടെയുള്ള 14 പേരെയാണ് ഒഴിവാക്കിയത്. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ഒ വി നാരായണൻ, വയക്കാടി ബാലകൃഷ്ണൻ, കെ ഭാസ്കരൻ, ടി കൃഷ്ണൻ, പാട്യം രാജൻ, അരക്കൻ ബാലൻ, പി പി ദാമോദരൻ, കെ എം ജോസഫ് കെ കെ നാരായണൻ എന്നിവരെ പ്രായാധിക്യം കാരണമാണ് ഒഴിവാക്കിയത്. എന്നാൽ പി ശശി, കാരായി രാജൻ, എം സുരേന്ദ്രൻ, സി കൃഷ്ണൻ, എം പ്രകാശൻ, സി വി ശശീന്ദ്രൻ, പനോളി വത്സൻ, പി കെ ശബരീഷ് കുമാർ, വി കെ സനോജ് തുടങ്ങിയ നേതാക്കൾ ഇടംപിടിക്കുകയും ചെയ്തു.
Loading ...