ആപ്പ്ജില്ല

തിരുവോണത്തിന് പൂക്കൾ ശേഖരിക്കാൻ പോയ സ്ത്രീക്ക് കാട്ടുപന്നിയുടെ കുത്തേറ്റു

ചെമ്മരവയിൽ ഭാഗത്ത് കാട്ടുപന്നി ശല്യം അടുത്തകാലത്ത് വർധിച്ചിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു പഞ്ചായത്ത് പ്രസിഡൻ്റ് കെ രതി പരിക്കേറ്റ ഗീതയെ സന്ദർശിച്ചു.

Samayam Malayalam 9 Sept 2022, 8:53 am
കണ്ണൂർ: തിരുവോണത്തിന് പൂക്കളം ഒരുക്കാൻ പൂവ് പറിക്കുന്നതിനിടയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് സ്ത്രീക്ക് പരിക്ക്. കണ്ണപുരം ചെമ്മരവയലിലെ തോട്ടോൻ വീട്ടിലെ ടി ടി ഗീതക്കാണ് (50) കുത്തേറ്റത്. ഇന്നലെ രാവിലെ ഒൻപതര യോടെയാണ് സംഭവം.
Samayam Malayalam Wild Boar
ഫയല്‍ ചിത്രം


Also Read: എലിസബത്ത്, ഏറ്റവുമധികം കാലം സിംഹാസനത്തിലിരുന്ന രാജ്ഞി

തുടയിൽ മാരകമായി പരിക്കേറ്റ ഇവരെ ചെറുകുന്ന് സെൻ്റ് മാർട്ടിൻ ഡിപോറസ് ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സക്ക് ശേഷം പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

undefined

Also Read: 'ഗാന്ധിജി സമ്മാനിച്ച തൂവാല കാണിച്ചുതന്നു, ആ ഊഷ്മളതയും ദയയും മറക്കില്ല'; എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ വേദനയെന്ന് മോദി

ചെമ്മരവയിൽ ഭാഗത്ത് കാട്ടുപന്നി ശല്യം അടുത്തകാലത്ത് വർധിച്ചിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു പഞ്ചായത്ത് പ്രസിഡൻ്റ് കെ രതി പരിക്കേറ്റ ഗീതയെ സന്ദർശിച്ചു. കാട്ടുപന്നിയെ പിടികൂടാൻ നടപടി സ്വീകരിക്കുമെന്ന് അവർ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്