കണ്ണൂർ: പ്രസവത്തെ തുടർന്ന് യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം. കണ്ണൂർ ഉളിക്കൽ കരുമാങ്കയത്തെ പി പി റസിയ (32) ആണ് മരിച്ചത്. ഞായറാഴ്ച്ച പുലർച്ചെയാണ് റസിയ മരിച്ചത്. രക്തസ്രാവത്തെ തുടർന്നാണ് മരണം.
ഗർഭിണിയായ റസിയയെ പ്രസവത്തിനായി കഴിഞ്ഞ ദിവസം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്തസ്രാവത്തെ തുടർന്ന് ശനിയാഴിച്ച വൈകീട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
രാത്രി ഏഴു മണിയോടെ ആൺകുഞ്ഞിന് ജൻമം നൽകിയെങ്കിലും പ്രസവത്തെ തുടർന്ന് കുട്ടി മരണപ്പെടുകയും ഞായറാഴ്ച്ച പുലർച്ചെ റസിയയും മരണപ്പെടുകയായിരുന്നു. കരുമാങ്കയത്തെ പള്ളിപ്പാത്ത് എറമുവിൻ്റെയും കേളോത്ത് ഹലീമയുടെയും മകളാണ്.