ആപ്പ്ജില്ല

പടക്കമുണ്ടാക്കി പൊട്ടിക്കുന്ന ദൃശ്യം വാട്ട്സാപ്പിൽ സ്റ്റാറ്റസിട്ട യുവാവ് അറസ്റ്റിൽ; മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ്

സ്വയം പടക്കമുണ്ടാക്കി റോഡിൽ എറിഞ്ഞ് പൊട്ടിക്കുന്ന ദൃശ്യം വാട്ട്സാപ്പിൽ സ്റ്റാറ്റസിട്ട യുവാവിനെ കണ്ണൂർ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Edited byജിബിൻ ജോർജ് | Samayam Malayalam 25 Apr 2023, 10:32 pm

ഹൈലൈറ്റ്:

  • സ്വയം പടക്കമുണ്ടാക്കി റോഡില്‍ എറിഞ്ഞ് പൊട്ടിക്കുന്ന ദൃശ്യം സ്റ്റാറ്റസിട്ട യുവാവ് അറസ്റ്റിൽ.
  • മുഴപ്പിലങ്ങാട് സ്വദേശിയായ 19കാരൻ അറസ്റ്റിൽ.
  • തലശേരി കോടതയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam youth arrested in kannur
പ്രതീകാത്മക ചിത്രം. Photo:
തലശേരി: സ്വയം പടക്കമുണ്ടാക്കി റോഡില്‍ എറിഞ്ഞ് പൊട്ടിക്കുന്ന ദൃശ്യം വാട്ട്സാപ്പിൽ സ്റ്റാറ്റസിട്ട യുവാവ് അറസ്റ്റിൽ. മുഴപ്പിലങ്ങാട് മോഹനന്‍ പീടികയ്ക്ക് സമീപം ബി വി ധനുഷിനെയാണ് (19) കണ്ണൂർ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത ശേഷം തലശേരി കോടതയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വീട് നിർമ്മാണത്തിൻ്റെ മറവിൽ കുന്നിടിച്ച് മണ്ണ് ഖനനം; 16 ലക്ഷം രൂപ പിഴ, എസ്ഐയെ സ്ഥലം മാറ്റി
ചൊവ്വാഴ്ച രാവിലെയാണ് യുവാവ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ ബി.വി ധനുഷും മറ്റുളളവരും വിദ്യാര്‍ഥികളാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.


കണ്ണൂരില്‍ കോര്‍പറേഷന്‍ പരിധിയിലെ എടക്കാട് വിവേകാനന്ദനഗറിലാണ് സംഭവം. തോട്ടട വിവേകാനന്ദ നഗറില്‍ വെച്ചു
താനുള്‍പ്പെടെ നാല് പേരാണ് ഏറുപടക്കമുണ്ടാക്കി റോഡില്‍ എറിഞ്ഞ് പൊട്ടിച്ചതെന്നും വാട്ട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടത് മറ്റൊരു സുഹൃത്താണെന്നും ധനുഷ് പോലീസോട് പറഞ്ഞു. പച്ചക്കെട്ട് ഹൈഡ്രജന്‍ ബോംബിനകത്തെ മരുന്ന് ഉപയോഗിച്ചാണ് ബോംബ് ഉണ്ടാക്കിയതെന്ന് പ്രതി പറഞ്ഞു.

473 കോടിയുടെ വൻ പദ്ധതി; കോഴിക്കോട് റെയിൽവെ സ്റ്റേഷൻ്റെ മുഖം മാറും, ശിലാസ്ഥാപനം നിർവഹിച്ച് പ്രധാനമന്ത്രി
പൊട്ടിച്ചതു ഏറുപടക്കമാണെന്ന് ഫോറന്‍സിക് വിഭാഗത്തിൻ്റെ പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചു. റിമാന്‍ഡിലായ യുവാവ് ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്. കരിങ്കല്‍ ചീളുകള്‍, കുപ്പിച്ചില്ലുകള്‍, വെടിമരുന്ന് എന്നിവ ഉപയോഗിച്ചാണ് ഏറുപടക്കമുണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്