ആപ്പ്ജില്ല

കാസര്‍കോടിൻ്റെ ആശങ്കയ്ക്ക് അല്‍പം ആശ്വാസം, പൊതുപ്രവര്‍ത്തകന്‍ ഇടപഴകിയ പത്തുപേരുടെ പരിശോധനാ ഫലം നെഗറ്റീവ്

കാസർകോട് കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകനുമായി സമ്പർക്കം പുലർത്തിയ 10 പേരുടെ സാംപിൾ പരിശോധനാ ഫലം നെഗറ്റീവായി. 25 പേരുടെ സാംപിളുകളില്‍ പത്ത് പേരുടെ ഫലമാണ് വന്നത്.

Samayam Malayalam 17 May 2020, 8:44 pm
കാസര്‍കോട്: കാസര്‍കോടിന്റെ ആശങ്കയ്ക്ക് അല്‍പം ആശ്വാസം. കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകനുമായ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. ഇതില്‍ മൂന്ന് ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ഉള്‍പെടും. പൊതുപ്രവര്‍ത്തകന്‍ കൊണ്ടുപോയ രോഗിയുടെ ഫലവും നെഗറ്റീവാണ്.
Samayam Malayalam Corona Patient


Also Read: കൊവിഡ് ഭീതിയിൽ മലപ്പുറം... നാല് പേർക്ക് കൂടി രോഗബാധ; എല്ലാവരും ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ!

പ്രാഥമിക സമ്പര്‍ക്ക പട്ടികയിലെ ഹൈ റിസ്‌ക് വിഭാഗത്തില്‍പെടുന്ന 25 പേരുടെ സാംപിളുകളില്‍ പത്ത് പേരുടെ ഫലമാണ് വന്നത്. കൊവിഡ് സ്ഥിരീകരിച്ച ആളുമായി നേരിട്ട് ബന്ധപ്പെടാത്ത കുട്ടികള്‍ക്ക് രോഗം ബാധിച്ചത് വലിയ ആശങ്കയായിരുന്നു ഉണ്ടാക്കിയത്. മഹാരാഷ്ട്രയില്‍ നിന്ന് വന്ന ബന്ധുവിനെ കൂട്ടിക്കൊണ്ടുവന്ന ശേഷം ക്വാറന്റൈനില്‍ പോകാതെ പലയിടങ്ങളും സന്ദര്‍ശിച്ചത് വ്യാപക വിമര്‍ശനത്തിന് കാരണമായിരുന്നു.

Also Read: തൃശൂരില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധ ചെന്നൈയിൽ നിന്നെത്തിയ ആൾക്ക്

മഹാരാഷ്ട്രയിലെ രോഗബാധിത മേഖലയില്‍ നിന്ന് പുറപ്പെടും മുൻപ് തന്നെ അക്കാര്യം ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നുവെങ്കില്‍ ബന്ധുവില്‍ നിന്ന് രോഗം പകരുന്ന സാഹചര്യം തന്നെ ഒഴിവാക്കാമായിരുന്നു. പ്രാദേശിക നേതാവിനുണ്ടായ വീഴ്ചയെ തുടര്‍ന്നാണ് വലിയ പ്രതിസന്ധി ജില്ലയില്‍ ഉണ്ടായതെന്നും പാര്‍ട്ടിയില്‍ പരക്കെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. നേതാവിന്റെ പ്രവര്‍ത്തിയെ പാര്‍ട്ടി ജില്ലാ നേതൃത്വം തള്ളിയിരുന്നു.

Also Read: പാലക്കാട് മൂന്ന് പേർക്ക് കൂടി കൊവിഡ്; രോഗബാധിതരിൽ തൃശൂർ സ്വദേശിയും

പ്രാദേശിക നേതാവിനും ഭാര്യയായ പഞ്ചായത്തംഗത്തിനും 80 ഓളം പേരുമായി സമ്പര്‍ക്കമുണ്ടായെന്നാണ് കരുതുന്നത്. ആശുപത്രികള്‍ സന്ദര്‍ശിച്ചതും ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടിവന്നതും പഞ്ചായത്ത് ഓഫീസ് തന്നെ അടച്ചിടേണ്ടി വന്നതും ജാഗ്രതക്കുറവ് മൂലമുണ്ടായ വീഴ്ചയായിട്ടാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്