ആപ്പ്ജില്ല

കോടതി വിധിയിലും കുലുങ്ങാതെ കര്‍ണ്ണാടക; കാസര്‍കോട് ചികില്‍സകിട്ടാതെ മരിക്കുന്നവരുടെ എണ്ണം പത്തായി!

ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ പാടില്ല എന്ന് ജില്ലാ കലക്ടറുടെ ഉത്തരവ് ഉണ്ടെന്നാണ് സുള്ള്യ കെ.വി.ജെ ആശുപതി അധികൃതര്‍ പറയുന്നത്. ഞായറാഴ്ച കുഞ്ചത്തൂര്‍ തൂമിനാടിലെ യൂസുഫ്, ഹൊസങ്കടി അംഗടിപ്പദവിലെ രുദ്രപ്പ എന്നിവര്‍ മരണപ്പെട്ടിരുന്നു.

Samayam Malayalam 6 Apr 2020, 4:11 pm
കാസര്‍കോട്: ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ അതിര്‍ത്തി അടച്ചതോടെ ചികിത്സ കിട്ടാതെ മരണപ്പെടുന്ന മലയാളികളുടെ എണ്ണം പത്തായി. കല്ലപ്പള്ളിയിലെ കൃഷ്ണപ്പ ഗൗഡ (78) ആണ് മരിച്ചത്. ഹൃദ്രോഗിയായ കൃഷ്ണപ്പ ഗൗഡ സുള്ള്യയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആശുപത്രിയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്‍പ് ഡിസ്ചാര്‍ജ് നല്‍കിയിരുന്നു.
Samayam Malayalam kasargod death


Also Read: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുഎഇയിൽ മരിച്ചു

മരുന്നുമായി വീട്ടിലെത്തിയ കൃഷ്ണപ്പയ്ക്ക് അസുഖം കൂടിയതിനെ തുടര്‍ന്ന് സുള്ള്യയിലെ കെവിജി ആശുപത്രിയിലെത്തിച്ചെങ്കിലും മലയാളികളെ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ചികിത്സ ലഭിക്കാതെ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ മരണപ്പെടുകയായിരുന്നു. സുള്ള്യയില്‍ നിന്ന് 10 കിലോമീറ്റര്‍ ദൂരത്തിലാണ് കൃഷ്ണപ്പ ഗൗഡയുടെ വീട്.

Also Read: ആരോഗ്യ വകുപ്പിന് ഒരു പൊന്‍തൂവല്‍ കൂടി, ഉംറ കഴിഞ്ഞെത്തിയ 50 വയസ്സുകാരി രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി

ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ പാടില്ല എന്ന് ജില്ലാ കലക്ടറുടെ ഉത്തരവ് ഉണ്ടെന്നാണ് സുള്ള്യ കെ.വി.ജെ ആശുപതി അധികൃതര്‍ പറയുന്നത്. ഞായറാഴ്ച കുഞ്ചത്തൂര്‍ തൂമിനാടിലെ യൂസുഫ്, ഹൊസങ്കടി അംഗടിപ്പദവിലെ രുദ്രപ്പ എന്നിവര്‍ മരണപ്പെട്ടിരുന്നു. ഹൊസങ്കടി അംഗടിപദവിലെ രുദ്രപ്പയും ഹൃദ്രോഗിയായിരുന്നു. രുദ്രപ്പയുടെ വീട്ടില്‍ നിന്നും ഒമ്പത് കിലോമീറ്റര്‍ ദൂരം മാത്രമാണ് മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ളത്. എന്നാല്‍ അതിര്‍ത്തി അടച്ചതോടെ തുടര്‍ ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ല.
പരേതയായ രത്‌നാവതിയാണ് കൃഷ്ണപ്പ ഗൗഡയുടെ ഭാര്യ മക്കള്‍: രത്‌നാകര, പുണ്ഡരീക, ഹരീഷ്. മരുമക്കള്‍: പൂര്‍ണിമ, വനിത, ചിത്രലേഖ. സഹോദരങ്ങള്‍: ദുര്‍ഗപ്പ, ദാസപ്പ, പുരുഷോത്തമ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്