ആപ്പ്ജില്ല

കൊവിഡ് ഭയം കാരണം പിതാവിന്‍റെ വീട്ടിലേക്ക് അയച്ചില്ല, മനംനൊന്ത 12 കാരന്‍ തൂങ്ങിമരിച്ചു, പരിശോധനയില്‍ കുട്ടിക്ക് കൊവിഡ് പോസിറ്റീവ്, സംഭവം ഉദുമ തൃക്കണ്ണാട്

സംഭവം നടക്കുമ്പോള്‍ മാതാവും സഹോദരിയും വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് അരമണിക്കൂറിന് ശേഷം വീട്ടിലെത്തിയപ്പോഴാണ് കുട്ടി കിടപ്പ് മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

| Edited by Samayam Desk | Lipi 21 Oct 2020, 8:17 am
കാസര്‍കോട്: 12 കാരനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ തൃക്കണ്ണാട് പെട്രോള്‍ പമ്പിന് സമീപത്തെ പ്രസാദ് അശ്വതി ദമ്പതികളുടെ മകന്‍ വിഘ്‌നേഷ് പ്രസാദാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ മാതാവും സഹോദരിയും വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് അരമണിക്കൂറിന് ശേഷം വീട്ടിലെത്തിയപ്പോഴാണ് കുട്ടി കിടപ്പ് മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
Samayam Malayalam Vignesh


Also Read: എന്തിനാണ് കൊലപ്പെടുത്തിയതെന്ന് ഓർമയില്ല, പോലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ജോർജ്‌കുട്ടി; മരിച്ചത് ഉറ്റസുഹൃത്ത്

ഉടന്‍ തന്നെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രാവിലെ പിതാവിന്‍റെ കാസര്‍കോട്ടെ വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് കുട്ടി വാശിപിടിച്ചിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം നാട്ടിലുള്ളതിനാല്‍ മാതാവ് പോകുന്നത് വിലക്കിയിരുന്നു. ഇതില്‍ മനംനൊന്തായിരിക്കാം കുട്ടി മരിച്ചതെന്നാണ് പോലീസ് പറയുന്നത്. പിന്നീട് മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയില്‍ വച്ച് നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കൊവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read: ഇടതിൽ ഇടം കിട്ടാതെ കോവൂർ കുഞ്ഞുമോൻ, മുന്നണിയിലെടുക്കാൻ നാലാമതും കത്ത് നൽകി; കുഞ്ഞുമോനെ ആവർത്തിച്ച് പാർട്ടിയിലേക്ക് ക്ഷണിച്ച് സിപിഐ

ഇനി ഇന്‍ക്വസ്റ്റ് നടത്തണമെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ലഭിക്കണമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംസ്‌കരിക്കും. മരണ വിവരമറിഞ്ഞ് ഗള്‍ഫിലുള്ള പിതാവ് പ്രസാദ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിഘ്‌നേഷിന് രണ്ട് സഹോദരിമാരുണ്ട്.

കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്