ആപ്പ്ജില്ല

പത്താം തവണയും രോഗ ബാധിതര്‍ നൂറ് കടന്നു... തിങ്കളാഴ്ച കാസര്‍കോട് രോഗം സ്ഥിരീകരിച്ചത് 146 പേര്‍ക്ക്

ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 100 മുകളില്‍ കടക്കുന്നത് ഇത് പത്താം തവണയാണ്. ഇന്ന് 146 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം 100 നു മുകളില്‍ ആദ്യമായി പോസറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്

| Edited by Samayam Desk | Lipi 10 Aug 2020, 9:12 pm
കാസര്‍കോട്: ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 100 മുകളില്‍ കടക്കുന്നത് ഇത് പത്താം തവണയാണ്. ഇന്ന് 146 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം 100 നു മുകളില്‍ ആദ്യമായി പോസറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ജൂലൈ 22 നാണ് ( 101 കേസുകള്‍). തുടര്‍ന്ന് ജൂലൈ 24ന് 106, 25 ന് 105, 26 ന് 107, ഓഗസ്റ്റ് ഒന്നിന് 153, രണ്ടിന് 113, അഞ്ചിന് 128, ആറിന് 152, ഏഴിന് 168 എന്നിങ്ങനെയാണ് 100 മുകളില്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് ദിവസങ്ങള്‍.
Samayam Malayalam Kasaragod


Also Read: പെട്ടിമുടി; ഇന്ന് 6 മൃതദേഹങ്ങള്‍ കണ്ടെടുത്തു, പ്രതികൂല കാലാവസ്ഥ, തിരച്ചില്‍ നാളെയും തുടരും!

കാസര്‍കോട് നഗരസഭയിലും തൃക്കരിപ്പൂര്‍ പഞ്ചായത്തിലുമാണ് ബാധിതരുടെ വര്‍ധനവ് ദിനംപ്രതി കാണുന്നത്. ഉറവിടമറിയാത്ത ആറ് പേരുള്‍പ്പെടെ 121 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഇന്ന് സ്ഥിരീകരിച്ചത്. 17 പേര്‍ വിദേശത്ത് നിന്നും എട്ട് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്. ജില്ലയില്‍ ഇതുവരെ 2796 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധിച്ചത്. ഇതില്‍ 1174 പേരാണ് ചികില്‍സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 17 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Also Read: ഫോർട്ട് കൊച്ചി ക്ലസ്റ്ററിൽ കൊവിഡ് വ്യാപനം രൂക്ഷം; സമ്പർക്ക രോഗികൾ വർദ്ധിച്ചു

സമ്പര്‍ക്കത്തിലൂടെ കീഴൂര്‍ തീരദേശ പ്രദേശങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി. ഇന്ന് നൂറു പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 41 പേര്‍ക്കാണ് കൊവിഡ് രോഗം കണ്ടെത്തിയത്. ഇതില്‍ ആശവര്‍ക്കറും ഉള്‍പെടും. വ്യാപാര സ്ഥാപനങ്ങള്‍ ഒരാഴ്ചത്തേ അടച്ചിടലിനു ശേഷം ഇന്ന് മുതലാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി നല്‍കിയത്. തിങ്കളാഴ്ച പരവനടുക്കത്ത് വെച്ച് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്