ആപ്പ്ജില്ല

വഴിയാത്രക്കാരനെ ബൈക്കിടിച്ച് തെറിപ്പിച്ചു, ഡിവൈഡറിലും പിന്നെ ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചുമറിഞ്ഞു; മഞ്ചേശ്വരം സ്വദേശിയായ 17 കാരൻ്റെ ദാരുണമരണം ഇങ്ങനെ

ബൈക്ക് അപകടത്തിൽ കാസർകോട് സ്വദേശിയായ 17 കാരൻ മരിച്ചു. മഞ്ചേശ്വരം സ്വദേശി അശ്വത് ആണ് മരിച്ചത്. മംഗളൂരു ദേശീയ പാതയിലെ കൊട്ടേക്കര്‍ സംഗോളിക്ക് സമീപമാണ് അപകടം.

Lipi 22 Oct 2020, 11:49 pm
കാസര്‍കോട്: അമിതവേഗതിയില്‍ സഞ്ചരിച്ച ബൈക്ക് വഴിയാത്രക്കാരനെ ഇടിച്ച ശേഷം ഡിവൈഡറിലും പിന്നീട് ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചുമറിഞ്ഞു. ബൈക്കിന് പിറകിലിരുന്ന 17 കാരന്‍ ദാരുണമായി മരിച്ചു. ബൈക്കോടിച്ച സഹോദരനെയും വഴിയാത്രക്കാരനെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം ഹൊസങ്കടി അംഗടിപദവിലെ ആനന്ദ എച്ച്പി ഗ്യാസ് ഏജന്‍സി ഉടമ ഗോപാലന്റെയും ശോഭയുടെയും മകന്‍ അശ്വത് (17) ആണ് മരിച്ചത്.
Samayam Malayalam Kasaragod Accident Death
മരിച്ച അശ്വത്


Also Read: "ഇത് നെഹ്റു യുഗമല്ല മോദി യുഗമാണ്... മുസ്ലീങ്ങള്‍ ക്ഷേത്രത്തില്‍ പോകേണ്ട", നവരാത്രി ആഘോഷ ചടങ്ങില്‍ പങ്കെടുത്ത മുന്‍ എംഎല്‍എക്ക് ഭീഷണി

വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ മംഗളൂരു ദേശീയ പാതയിലെ കൊട്ടേക്കര്‍ സംഗോളിക്ക് സമീപമാണ് അപകടം. മഞ്ചേശ്വരത്തുനിന്നും ബൈക്കില്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്നു അശ്വതും സഹോദരന്‍ അശ്വിനും (21). അതിവേഗം സഞ്ചരിക്കവെ സംഗോളിക്ക് സമീപം വെച്ച് വഴിയാത്രക്കാരന്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നു. വഴിയാത്രക്കാരനെ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലും പിന്നീട് ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് വീഴുകയായിരുന്നു. തലയിടിച്ച് വീണ അശ്വത് അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

Also Read: ഡോക്ടര്‍ കൊവിഡ് ബാധിച്ചു മരിച്ചതായി വ്യാജ പ്രചരണം, കാസര്‍കോട് ജില്ല കലക്ടറെയും വെറുതെ വിട്ടില്ല, നട്ടംതിരിഞ്ഞ് പോലീസ്!

മംഗളൂരുവിലെ പിയുസി വിദ്യാര്‍ഥിയാണ് മരിച്ച അശ്വത്. പരിക്കേറ്റവരെ തൊക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ് അബോധാവസ്ഥയിലായ വഴിയാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നഗൂരി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. അപകടത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.


കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്