ആപ്പ്ജില്ല

കാസര്‍കോട് 18 കാരി ശ്വാസ തടസത്തെ തുടര്‍ന്ന് മരിച്ചു, സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു

ഫെയിസ നേരത്തെ അസുഖത്തിന് ചികിത്സയിലായിരുന്നു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

Samayam Malayalam 14 Apr 2020, 5:24 pm
കാസര്‍കോട്: ശ്വാസ തടസ അസുഖങ്ങളെത്തുടര്‍ന്നു പതിനെട്ടുകാരി മരണപ്പെട്ടു. ചെര്‍ക്കള സ്വദേശി ഫായിസയാണ് ഇന്ന് പുലര്‍ച്ചേ മരിച്ചത്. ചെര്‍ക്കളയിലെ നായനാര്‍ സഹകരണ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രി സന്ദര്‍ശിച്ചു. ചെങ്കള പഞ്ചായത്തില്‍ കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയുടെ സാമ്പിളുകള്‍ സ്രവ പരിശോധനക്കായി കേന്ദ്രസര്‍വകലാശാലയുടെ വൈറോളജി ലാബില്‍ അയച്ചു.
Samayam Malayalam Fayisa Kasargod


Also Read: സിപിഎം എംഎല്‍എക്കെതിരെ പരാതി നല്‍കി, പ്രതികാരമായി എസ്റ്റേറ്റിന് തീയിട്ടു, ഒരുകോടി രൂപയുടെ നഷ്ടം

ചര്‍ദ്ദിയും ശ്വാസതടസവും അനുഭവപെട്ടതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് ഫായിസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫെയിസ നേരത്തെ അസുഖത്തിന് ചികിത്സയിലായിരുന്നു. മൃതദേഹം ബേവിഞ്ച ജുമാമസ്ജിദ് പള്ളി അങ്കണത്തില്‍ മറവ് ചെയ്തു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്