Please enable javascript.Kasaragod Car Accident,കാസര്‍കോട് വാഹനാപകടം; കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം! - 2 youth died in car accident at kumbla of kasaragod - Samayam Malayalam

കാസര്‍കോട് വാഹനാപകടം; കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം!

Samayam Malayalam 14 Jun 2020, 8:34 pm
Subscribe

കാസർകോട് ജില്ലയിലെ കുമ്പളയിൽ കാറപകടം. ബദ്‌രിയ നഗർ സ്വദേശി ഹുസൈഫ് (17), തളങ്കര സ്വദേശി ഹസന്‍ മിദ് ലാജ് (18) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ലില്ലി സ്‌കൂളിന് സമീപമാണ് അപകടം.

അപകടത്തിൽപ്പെട്ട കാർ
കാസര്‍കോട്: കുമ്പളയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് യുവാക്കള്‍ ദാരുണമായി മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുമ്പള ബദ്‌രിയ നഗറിലെ അബൂസാലി- ഹസീന ദമ്പതികളുടെ മകന്‍ ഹുസൈഫ് (17), തളങ്കര സ്വദേശി ഹസന്‍ മിദ് ലാജ് (18) എന്നിവരാണ് മരിച്ചത്. മൊഗ്രാല്‍ സ്വദേശി ഷഹലിനാണ് ഗുരുതരമായി പരിക്കേറ്റത്.

അപകടത്തിൽപ്പെട്ട കാർ (ചിത്രം 1)


Also Read: കോഴിക്കോട് 8 പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ക്ക് രോഗമുക്തി

ഇന്ന് വൈകിട്ടോടെ കുമ്പള നായിക്കാപ്പ് ലിറ്റില്‍ ലില്ലി സ്‌കൂളിന് സമീപമാണ് അപകടം. ഇവര്‍ സഞ്ചരിച്ച മാരുതി സെന്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയില്‍ നിയന്ത്രണം വിട്ടാണ് അപകടമെന്ന് കരുതുന്നു.

അപകടത്തിൽപ്പെട്ട കാർ (ചിത്രം2)


Also Read: 200 കടന്ന് കൊവിഡ് രോഗികൾ! ജാഗ്രതയിൽ മലപ്പുറം; ഇന്ന് മൂന്ന് പേർക്ക് കൂടി രോഗം...!

റോഡില്‍ നിന്നും പത്തുമീറ്റര്‍ അകലെ മരത്തിലിടിച്ച് മറിയുകയായിരുന്നു കാര്‍. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷഹാലിനെ മംഗളൂരുവിലേക്ക് കൊണ്ടുപോയി.

Also Read: സഹോദരങ്ങൾ മുഖം തിരിച്ചു; ഒറ്റക്കായ മെഹര്‍ബാന്‍ അവസാന നാളുകളില്‍ അനുഭവിച്ചത് നരകയാതന
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ