ആപ്പ്ജില്ല

കുന്ദാപുരത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് അപകടം; 4 പേര്‍ മരിച്ചു, ഒരാൾക്കായി തെരച്ചിൽ

കർണാടക ഉഡുപ്പി ജില്ലയിലെ കുന്ദാപുര കൊടേരിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് അപകടം. സംഭവത്തിൽ നാലുപേർ മരിച്ചു. ആറുപേരെ രക്ഷപ്പെടുത്തി. ഒരാൾക്കായി തെരച്ചിൽ.

Lipi 16 Aug 2020, 10:44 pm
മംഗളൂരു: കുന്ദാപുര കൊടേരി കടപ്പുറത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് നാലുപേര്‍ മരിച്ചു. ഒരാളെ കാണാതായി. ആറുപേരെ രക്ഷപ്പെടുത്തി. കിരിമഞ്ചേശ്വര സ്വദേശികളായ മഞ്ജുനാഥ് ഖാര്‍വി (38), ലക്ഷ്മണ്‍ ഖാര്‍വി (34), ശേഖര്‍ ഖാര്‍വി (35), നാഗരാജ് ഖാര്‍വി (46) എന്നിവരാണ് മരിച്ചത്.
Samayam Malayalam കുന്ദാപുര ബോട്ടപകടം


Also Read: കാസര്‍കോടിന് ഞായറാഴ്ച ആശ്വാസ ദിനം; ഒറ്റദിവസം കൊവിഡ് മുക്തരായത് 203 പേര്‍, 48 പേര്‍ക്ക് കൂടി രോഗം


ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. 'സാഗരശ്രീ' എന്ന ബോട്ടിലുള്ളവരാണ് അപകടത്തില്‍പെട്ടത്. രാവിലെ പത്തരയോടെയാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. ശക്തമായ തിരമാലയില്‍പെട്ട് ബോട്ട് പാറയില്‍ തട്ടി മറിയുകയായിരുന്നു. 11 പേരാണ് ബോട്ടിലുണ്ടായിരുന്നത്. സംഭവം കണ്ട മറ്റു ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിച്ചു.



Also Read: കൊവിഡ് ബാധിച്ച് ഏഴുമാസം പ്രായമുള്ള കുഞ്ഞടക്കം 2 പേര്‍ കൂടി മരിച്ചു; കാസര്‍കോട് മരണം 23 ആയി

വിവരമറിഞ്ഞ് ബൈന്ദൂര്‍ എംഎല്‍എ ബി എം സുകുമാര്‍ ഷെട്ടിയും മുന്‍ എംഎല്‍എ ഗോപാല്‍ പൂജാരിയും സംഭവസ്ഥലം സന്ദര്‍ശിച്ചു. ബോട്ട് അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലാ സഹകരണ ഫിഷ് സെയില്‍സ് ഫെഡറേഷന്‍ പ്രസിഡന്റ് യശ്പാല്‍ സുവര്‍ണ അധികൃതരോട് അഭ്യര്‍ഥിച്ചു.

Also Read: മദ്യലഹരിയിൽ കത്തിക്കുത്ത്; മരിച്ച രവിയുടെ സുഹൃത്ത് അറസ്റ്റില്‍

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്