ആപ്പ്ജില്ല

ആശങ്കയിലാഴ്ത്തി ഏറ്റവും ഉയർന്ന പ്രതിദിനനിരക്ക്; കാസർകോട് 453 പേർക്ക് കൂടി കൊവിഡ്

കാസർകോട് ജില്ലയിൽ ഇന്ന് 453 പേര്‍ക്ക് കൂടി കൊവിഡ്. സമ്പര്‍ക്കത്തിലൂടെ 424 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 16 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

Lipi 29 Sept 2020, 8:51 pm
കാസർകോട്: ചൊവ്വാഴ്ച ജില്ലയില്‍ 453 പേര്‍ക്ക് കൂടി കൊവിഡ്-19 പോസിറ്റീവായി. ജില്ലയില്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ നിരക്കാണ്. ഇത് ആദ്യമായാണ് രോഗ ബാധിതരുടെ എണ്ണം പ്രതിദിനം 400 ന് മുകളില്‍ എത്തുന്നത്. സമ്പര്‍ക്കത്തിലൂടെ 424 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 16 പേര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 120 പേര്‍ക്കാണ് ഇന്ന് കൊവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് പറഞ്ഞു.
Samayam Malayalam Kasaragod Covid 19
പ്രതീകാത്മക ചിത്രം


Also Read: മംഗളൂരുവിൽ നിന്ന് കഞ്ചാവ് കടത്ത്; നീലേശ്വരത്ത് പിടിയിലായത് പ്രധാന കണ്ണികൾ, പ്രതികൾ റിമാൻഡിൽ

10466 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 720 പേര്‍ വിദേശത്ത് നിന്നെത്തിയവരും 548 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 9198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 7777 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 82 ആയി. നിലവില്‍ 2607 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. ഇതില്‍ വീടുകളില്‍ 1207 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4333 പേരാണ്. പുതിയതായി 212 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെൻ്റിനല്‍ സര്‍വേ അടക്കം പുതിയതായി 1558 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 399 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

Also Read: 48 ബംഗാളികളുമായി അതിര്‍ത്തി കടന്ന് ബസ് എത്തി; കാലിക്കടവില്‍ തടഞ്ഞ് നാട്ടുകാര്‍


കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്