ആപ്പ്ജില്ല

കൊവിഡ് ഇവര്‍ക്ക് തടസ്സമായില്ല; മുളിയാര്‍ പഞ്ചായത്തില്‍ 7 പേര്‍ പി പി ഇ കിറ്റ് അണിഞ്ഞ് വോട്ട് ചെയ്തു

ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23,019 ആയി. 57 പേര്‍ക്ക് കൊവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 896 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്

| Edited by Samayam Desk | Lipi 14 Dec 2020, 10:42 pm
Samayam Malayalam ppe kit
ജാഗ്രതയോടെ വോട്ടെടുപ്പ്‌


കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തില്‍ ഏഴ് പേര്‍ പി പി ഇ കിറ്റ് അണിഞ്ഞ് വോട്ട് ചെയ്തു. ശ്രീഹരി അങ്കണവാടിയിലെ പോളിങ് സ്റ്റേഷന്‍ നമ്പര്‍ രണ്ടിലാണ് ഇവര്‍ വോട്ട് ചെയ്തത്. പ്രിസൈഡിങ് ഓഫീസറും ഫസ്റ്റ് സെക്കന്റ് തേര്‍ഡ് പോളിങ് ഓഫീസര്‍മാരും പിപിഇ കിറ്റ് ധരിച്ച ശേഷം വോട്ടര്‍മാര്‍ക്ക് സമ്മതിദായക അവകാശം നല്‍കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി. ഒരു കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ തെരഞ്ഞെടുപ്പ് ദിവസം കൊവിഡ് പോസറ്റീവ് ആയതോടെ അവരുമായി പ്രാഥമിക സമ്പര്‍ക്കം ഉണ്ടായി ക്വാറന്റെനിലായ രണ്ട് കുടുംബത്തിലെ ഏഴ് പേരാണ് വോട്ട് ചെയ്തത്.

ജനാധിപത്യം ജയിച്ചു, കൊവിഡ് തോറ്റു


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജനാധിപത്യം ജയിച്ചു. കൊവിഡ് സാഹചര്യത്തില്‍ പോളിങ് കുറയുമെന്ന ആശങ്കകള്‍ക്കിടയില്‍ കൃത്യമായ ജാഗ്രതയോടെയാണ് ജനങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ കൃത്യമായ സാമൂഹിക അകലം പാലിക്കാനും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാനും എല്ലാ വിഭാഗങ്ങളും ജാഗ്രത കാണിച്ചു. എല്ലാവരും കൈയില്‍ പേന കരുതിയിരുന്നു. ബൂത്തുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കിയിരുന്നതിനാല്‍ സ്പര്‍ശനത്തിലൂടെയുള്ള വ്യാപനം പ്രതിരോധിക്കാന്‍ കഴിഞ്ഞു. ക്രമസമാധാന പാലകരും വളണ്ടിയര്‍മാരും കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനായി പരിശ്രമിച്ചതായി അധികൃതര്‍ അറിയിച്ചു.

Also Read: 'സര്‍ക്കാരില്‍ ഇപ്പോഴും എനിക്ക് സ്വാധീനമുണ്ട്'; സരിത എസ് നായരുടെ പുതിയ തട്ടിപ്പില്‍ ഉന്നതര്‍ക്കും കുരുക്ക് മുറുകുന്നു, പണം വാങ്ങിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി?


ജില്ലയില്‍ 15 പേര്‍ക്ക് കൊവിഡ്


ജില്ലയില്‍ 15 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 13 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടുപേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23,019 ആയി. 57 പേര്‍ക്ക് കൊവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 896 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 666 പേര്‍ വീടുകളില്‍ ചികിത്സയിലുള്ളത്. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 242 ആയി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്