ആപ്പ്ജില്ല

കാസര്‍കോട് കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 81 ആയി; കാസര്‍കോട് കൂടുതല്‍ നിയന്ത്രണത്തിലേക്ക്!!

ഫെബ്രുവരി 20നു ശേഷം സംസ്ഥാനത്തിന് പുറത്ത് നിന്ന് കാസര്‍കോട്ടേക്ക് വന്ന മുഴുവനാളുകളും വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ ഒറ്റക്ക് മുറികളില്‍ കഴിയേണ്ടതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Samayam Malayalam 27 Mar 2020, 7:30 pm
കാസര്‍കോട്: ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഭീതിതമായി വര്‍ധിക്കുന്നു. ഇന്നത്തെ സ്ഥിരീകരണം എത്തിയതോടെ ജില്ലയില്‍ 81 പേര്‍ രോഗബാധിതരാണ്. ഇതോടെ കാസര്‍കോട്ട് കൂടുതല്‍ നിയന്ത്രണം ഏര്‍പെടുത്താന്‍ ഭരണകൂടം തീരുമാനിച്ചു. ഫെബ്രുവരി 20നു ശേഷം സംസ്ഥാനത്തിന് പുറത്ത് നിന്ന് കാസര്‍കോട്ടേക്ക് വന്ന മുഴുവനാളുകളും വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ ഒറ്റക്ക് മുറികളില്‍ കഴിയേണ്ടതാണെന്നും അവര്‍ മറ്റൊരാളുമായും യാതൊരു കാരണവശാലും ബന്ധപ്പെടാന്‍ പാടില്ലാത്തതാണെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു.
Samayam Malayalam coronavirus


Also Read: കൊവിഡ്- 19: സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു, കാസർകോട് 34 കേസുകൾ

അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, കിടപ്പിലായ രോഗികള്‍, ഡയാലിസിസ് രോഗികള്‍, കാന്‍സര്‍ രോഗികള്‍ പ്രമേഹ രോഗികള്‍ വൃക്കരോഗികള്‍ ഹൃദയ സംബന്ധമായ രോഗമുള്ളവര്‍ തുടങ്ങി ജീവിതശൈലി രോഗത്തിന് സ്ഥിരം മരുന്ന് കഴിക്കുന്നവര്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും മറ്റൊരാളുമായി ബന്ധപ്പടാതെ സ്വന്തം വീടുകളില്‍ വാതിലുകള്‍ അടച്ച് വായു സഞ്ചാരമുള്ള മുറികളില്‍ കഴിയണമെന്നും അദ്ദേഹം അറിയിച്ചു. 34 രോഗബാധിതരെയാണ് ഇന്ന് സ്ഥിരീകരിച്ചത്.

Also Read: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊവിഡ് 19 സ്ഥിരീകരിച്ചു

പുതുതായി കണ്ടെത്തിയവര്‍ നിരവധിപേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇവര്‍ നിരവധി സ്ഥലങ്ങളിലും സഞ്ചരിച്ചതിനാല്‍ ഇവരുടെ പേരുവിവരങ്ങള്‍ വ്യക്തമാക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കാറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏറ്റെടുത്ത കാസര്‍കോട് നുളളിപാടി കെയര്‍വെല്‍ ഹോസ്പ്പിറ്റലില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ നിരീക്ഷണം പറഞ്ഞിട്ടില്ലാത്ത, ഡോക്ടര്‍മാര്‍ ഉള്‍പ്പടെ മുഴുവന്‍ ജീവനക്കാരും ഇന്ന് ജോലിയ്ക്ക് ഹാജരാകാനും കലക്ടര്‍ നിര്‍ദേശിച്ചു. ജോലിയ്ക്ക് ഹാജരാകാത്തവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് 2005 സെക്ഷന്‍ 56 പ്രകാരം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്