Please enable javascript.Abdul Qader,പോളിയോയെ തോൽപ്പിച്ച് പ്രധാനാധ്യാപകനായി അബ്‌ദുൽ ഖാദർ - abdul khader defeated polio and became a headmaster - Samayam Malayalam

പോളിയോയെ തോൽപ്പിച്ച് പ്രധാനാധ്യാപകനായി അബ്‌ദുൽ ഖാദർ

Samayam Malayalam 19 Sept 2022, 11:13 pm
Embed

ഇത് ചെർക്കളയിലെ അബ്ദുൽ ഖാദർ എന്ന പ്രധാന അധ്യാപകൻ. വിധിയെ തോൽപ്പിച്ച് പഠിച്ച സ്കൂളിൽ തന്നെ പ്രധാനാധ്യാപകനായി മാറിയ ചെർക്കളയിലെ ഒരു മനുഷ്യൻ. രണ്ടാം വയസ്സിൽ പോളിയോ ബാധിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ വിധിയെഴുതി, ജീവൻ തിരിച്ചു കിട്ടാൻ സാധ്യതയില്ല, അരമണിക്കൂറിനകം തന്നെ മരണത്തിനു കീഴടങ്ങുമെന്നു. എന്നാൽ ചേരൂർ മിനാ മൻസിലിലെ എം അബ്ദുൽ ഖാദറിന്റെ നിശ്ചയദാർഢ്യത്തിന്റെയും പോരാട്ടത്തിന്റെയും മുന്നിൽ വിധി മുട്ട് നടക്കുകയായിരുന്നു. ചേരൂറിലെ വെറ്റില കർഷകനും വ്യാപാരിയായിരുന്ന മാളികമുകളിൽ അബ്ദുല്ല മുഹമ്മദ് ആയിരുന്നു അബ്ദുൽ ഖാദറിന്റെ പിതാവ്. ഏഴ് മക്കളുള്ള കുടുംബത്തിൽ മൂന്നാമനായി ജനനം. രണ്ടുവയസിൽ പോളിയോ പിടിപെട്ടതോടെ പിതാവ് വ്യാപാരത്തിന് പോകാതെയായി. 10 ദിവസമായി വെറ്റിലയുമായി എത്താത്ത അബ്ദുല്ലയുടെ വിഷമം അറിഞ്ഞ ഉദുമയിലെ രാമൂഞ്ഞി വൈദ്യർ ഒരു മരുന്നു നൽകുകയായിരുന്നു.10 ദിവസത്തോളം മരുന്ന് ഒഴിച്ച കവുങ്ങിൻ പാളയിൽ കിടത്തി ചികിത്സ നടത്തി. മരണത്തെ മുഖാമുഖം കണ്ട അബ്ദുൽ ഖാദറിനു വൈദ്യരുടെ ചികിത്സ പുതിയ ഉയർത്തെഴുന്നേൽപ്പായി. കാലിന് ചലനശേഷി ലഭിച്ചില്ലെങ്കിലും ജീവൻ തിരിച്ചുകിട്ടി. പഠനത്തോടുള്ള താല്പര്യം കാരണം വീട്ടുകാർ സ്കൂളിൽ ചേർത്തു.