ആപ്പ്ജില്ല

കാസര്‍കോട് നിരീക്ഷണത്തിലിരിക്കേ മരണപ്പെട്ട സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്, മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി, ഖബറടക്കി

ബുധനാഴ്ച വൈകീട്ടോടെ വീട്ടില്‍ വെച്ച് കുഴഞ്ഞുവീഴുകയും പിന്നീട് മരിക്കുകയുമായിരുന്നു. ഗോവയിലെ മകളുടെ വീട്ടില്‍ നിന്ന് തലപ്പാടി വഴി മഞ്ചേശ്വരത്തെ വീട്ടിലെത്തി ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവര്‍.

Samayam Malayalam 29 May 2020, 10:56 pm
കാസര്‍കോട്: ഗോവയില്‍ നിന്ന് എത്തി നിരീക്ഷണത്തിലിരിക്കേ മരണപ്പെട്ട സ്ത്രീയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപത്തെ ടി എസ് മൊയ്തീനിന്‍റെ ഭാര്യ ആമിന (66) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെ വീട്ടില്‍ വെച്ച് കുഴഞ്ഞുവീഴുകയും പിന്നീട് മരിക്കുകയുമായിരുന്നു. ഗോവയിലെ മകളുടെ വീട്ടില്‍ നിന്ന് തലപ്പാടി വഴി മഞ്ചേശ്വരത്തെ വീട്ടിലെത്തി ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവര്‍.
Samayam Malayalam Amina


Also Read: മലപ്പുറത്ത് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19, കൊവിഡ് ബാധിച്ച എയര്‍ ഇന്ത്യ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളജില്‍

ഇതേ തുടര്‍ന്നാണ് സ്രവം കൊവിഡ് പരിശോധനയ്ക്കു അയച്ചത്. ഇവര്‍ക്ക് വരുമ്പോള്‍ തന്നെ പ്രമേഹ സംബന്ധമായ അസുഖമുണ്ടായിരുന്നു. പരിശോധനാഫലം വന്നതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഉദ്യാവര ആയിരം ജുമാ മസ്ജിദിൽ ഖബറടക്കി. മഞ്ചേശ്വരം എംഎൽഎ എംസി കമറുദീൻ പരേതയുടെ വസതി സന്ദർശിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്