കാസർകോട്: ദേശീയപാതയിൽ മട്ടലായി ശിവക്ഷേത്രത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. റോഡരികിലുണ്ടായിരുന്നവർ വിളിച്ചുപറയുന്നത് കേട്ട ഡ്രൈവർ കാർ നിർത്തി പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 8.15 ഓടെയായിരുന്നു അപകടം. കരിവെള്ളൂർ ഭാഗത്തുനിന്ന് ചെറുവത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി വാഗണർ കാറിനാണ് തീപിടിച്ചത്. മടിക്കൈ ചാളക്കടവ് സ്വദേശി സുരാജാണ് കാർ ഓടിച്ചിരുന്നത്. ഒരു സുഹൃത്തിനെ കരിവെള്ളൂരിൽ ഇറക്കി തിരിച്ചു പോവുകയായിരുന്നു സൂരജ്.
പടുവളത്തിൽ എത്തിയപ്പോൾ തന്നെ കാറിന്റെ ടയറിൽ നിന്നു തീ ഉയർന്നിരുന്നു. 200 മീറ്റർ പിന്നിട്ടതോടെ കാറിന്റെ ബോണറ്റിലും തീ പടർന്നിരുന്നു. ഇതുകണ്ട് നാട്ടുകാരാണ് ഡ്രൈവറോട് ഇറങ്ങിയോടാൻ നിർദ്ദേശിച്ചത്. പിന്നീട് പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. തൃക്കരിപ്പൂരിൽനിന്ന് ഗ്രേഡ് അസിസ്റ്റന്റ് പി.ഭാസ്കരന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാ സേന തീയണച്ചെങ്കിലും കാർ പൂർണമായും കത്തിനശിച്ചു. കരിവെള്ളൂർ സ്വദേശി സുരേഷിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് തീപിടിച്ചത്.
Read Latest Local News and Malayalam News
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
നിരവധി വാഹനാപകടം നടന്നിട്ടുള്ള സ്ഥലമാണ് മട്ടലായി ദേശീയപാത. മഴവെള്ളം കൊണ്ട് ഷോർട്ട് സർക്യൂട്ട് ആയതാകാം എന്ന് സംശയിക്കുന്നു. ഓടിക്കൊണ്ടിരിക്കെ പുത്തിഗെയിൽ സ്കൂട്ടറിന് തീപ്പിടിച്ച സംഭവവും തിങ്കളാഴ്ച നടന്നിരുന്നു. പുത്തിഗെ പഞ്ചായതിലെ അനന്തപുരം കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്കിന് പിറകില്‍ കിതുവയലില് ഉളിയത്തടുക്കയിലെ അബ്ബാസിന്റെ ഉടമസ്ഥതയിലുള്ള സുസുകി ആക്സിസ് സ്കൂട്ടറാണ് ഓടിക്കൊണ്ടിരിക്കെ തീ പിടിച്ചത്. സീതാംഗോളിയില്‍ നിന്നും മൊഗ്രാല്‍പുത്തൂരിലേക്ക് പോകുന്നതിനിടെയാണ് സംഭവം. സ്കൂട്ടര്‍ പെട്ടെന്ന് നിന്നതിനാല്‍ ഇറങ്ങി നോക്കുന്നതിനിടെ യന്ത്ര ഭാഗത്ത് നിന്നും തീ പടരുന്നത് കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി മാറിയതിനാല്‍ ഓടിച്ചയാള്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.