ആപ്പ്ജില്ല

കാസര്‍കോട് മഹാരാഷ്ട്രയാകുമോ? രോഗലക്ഷണമുള്ള 16 പേര്‍ ഐസൊലേഷനില്‍, കുവൈറ്റില്‍ നിന്നെത്തിയ അജാന്നൂര്‍ സ്വദേശിക്ക് കൊവിഡ്

കാന്‍സര്‍ രോഗികളുള്‍പ്പെടെയുള്ളവരിലേക്ക് രോഗപ്പകര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. നാട്ടിലെ വിവാഹം, ഒരു ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവിന്റേതുള്‍പ്പെടെയുള്ള മരണവീടുകളിലും ഇതിനിടയില്‍ നേതാവ് സന്ദര്‍ശനം നടത്തിയിരുന്നതായും സൂചനയുണ്ട്.

Samayam Malayalam 15 May 2020, 9:07 pm
കാസര്‍കോട്: ജില്ല മറ്റൊരു മഹാരാഷ്ട്രയാകുമോ എന്ന ആശങ്കയില്‍ ജില്ലാഭരണകൂടം. മുംബൈയില്‍ എത്തിയവരില്‍ കാണുന്നത് അതിതീവ്രമായ കൊവിഡ് വൈറസാണെന്ന് കലക്ടര്‍ ഡോ.സജിത്ത് ബാബു തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. മുംബൈയില്‍ നിന്ന് എത്തിയ പൈവാളിക സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരവധി പേരിലേക്കാണ് രോഗവ്യാപനം നടന്നത്. റേഡിയോളജിസ്റ്റും ഡോക്ടറും ജീവനക്കാരും അടക്കമുള്ള 16 പേരെയാണ് ഇന്ന് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
Samayam Malayalam Covid 19


Also Read: കോൺഗ്രസ് നേതാക്കൾ മനുഷ്യക്കടത്തിന് നേതൃത്വം നൽകുന്നു; രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എംവി ജയരാജൻ!

പൈവാളിക സ്വദേശിയുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകരായ ദമ്പതികള്‍ക്കും മക്കള്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. സിപിഎംകാരനായ പൊതുപ്രവര്‍ത്തകന്‍ മൂന്ന് തവണ കാന്‍സര്‍ രോഗിയുമായി എത്തിയിരുന്നു. ഏഴിന് വീണ്ടും നേതാവെത്തി രോഗിയെ വാര്‍ഡില്‍ ചെന്ന് കണ്ടു. ലാബില്‍ പോയി പരിശോധനഫലം വാങ്ങി സ്റ്റാഫ് നഴ്‌സിനെ ഏല്‍പിച്ചു. എട്ടിന് ശബ്ദം അടത്തതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ ഇ.എന്‍.ടി ഡോക്ടറെ പോയിക്കണ്ടിരുന്നു. ഫാര്‍മസിയില്‍ നിന്ന് മരുന്നും വാങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാശുപത്രിയിലെ ലാബ്, എക്‌സ്‌റേ റൂം എന്നിവയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി.

Also Read: മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചത് 4 പേര്‍ക്ക്; 3 പേര്‍ ചെന്നൈയില്‍ നിന്ന് എത്തിയവര്‍, ഒരാള്‍ വന്നത് ദുബായില്‍ നിന്ന്!

കാന്‍സര്‍ രോഗികളുള്‍പ്പെടെയുള്ളവരിലേക്ക് രോഗപ്പകര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. നാട്ടിലെ വിവാഹം, ഒരു ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവിന്റേതുള്‍പ്പെടെയുള്ള മരണവീടുകളിലും ഇതിനിടയില്‍ നേതാവ് സന്ദര്‍ശനം നടത്തിയിരുന്നതായും സൂചനയുണ്ട്. ഭാര്യായ പഞ്ചായത്തംഗത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോയി. വെള്ളിയാഴ്ച പഞ്ചായത്ത് ഓഫീസ് തുറന്നില്ല. തല്‍ക്കാലത്തേക്ക് ഓഫീസ് തുറക്കേണ്ടതില്ലെന്നാണ് ബന്ധപ്പെട്ടവരുടെ നിര്‍ദ്ദേശം.

Also Read: കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ചത് കുവൈത്തില്‍ നിന്നും ചെന്നൈയില്‍ നിന്നും എത്തിയവര്‍ക്ക്; ജില്ലയില്‍ നിലവില്‍ 4 കൊവിഡ് ബാധിതര്‍!

പഞ്ചായത്ത് പ്രസിഡണ്ട് ഭാരതി ഷെട്ടി, വൈസ് പ്രസിഡണ്ട് സുനിത, മുന്‍ പ്രസിഡണ്ട് ജയലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി രാജീവന്‍, ഡ്രൈവര്‍ ഹമീദ് എന്നിവരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവര്‍ വെള്ളിയാഴ്ച ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തി പരിശോധനക്ക് വിധേയരായി. പൈവളികെ, മംഗല്‍പാടി, കുമ്പള പഞ്ചായത്ത് പരിധികള്‍ ഹോട്ട്‌സ്‌പോട്ട് ഏരിയയായി പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസ് ഈ ഭാഗങ്ങളില്‍ മൈക്ക് പ്രചരണം നടത്തുന്നുണ്ട്. മാസ്‌ക്ക് ധരിക്കാനും പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്നും പൊലീസ് വിളിച്ചു പറയുന്നുണ്ട്. കുവൈറ്റില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ അജാനൂര്‍ പഞ്ചായത്തിലെ 39 വയസുള്ള പുരുഷനാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്