ആപ്പ്ജില്ല

കാസര്‍കോട് ഇനി അഭ്യര്‍ത്ഥനയില്ല, നടപടി മാത്രം, നിരീക്ഷണത്തിലായ പ്രവാസികള്‍ പുറത്തിറങ്ങിയാല്‍ പാസ്‌പോര്‍ട്ട് റദ്ദാക്കും!

രോഗിയുമായി ആശുപത്രിയില്‍ പോകാന്‍ രോഗിയുമായി ഒരാള്‍ മാത്രമേ വാഹനത്തില്‍ പോകാവു . ബൈക്കിലും ഒന്നിലധികം പേര്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി.

Samayam Malayalam 24 Mar 2020, 3:59 pm
കാസര്‍കോട്: കൊറോണയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്‍റെ നിയമം ലംഘിച്ച രണ്ടു പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി. അവര്‍ക്ക് ഇനി വിദേശത്തേക്ക് പോകാന്‍ അനുമതി ലഭിക്കില്ലെന്നു ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു. കാസര്‍കോട്ട് 99 ശതമാനം ആളുകളും സമാധാനപരമായി ജീവിക്കുകയാണ്. എന്നാല്‍ അതില്‍ ഒരുശതമാനം മാത്രമാണ് കാസര്‍കോട് പ്രശ്‌നമുണ്ടാക്കുന്നത്. ഇനി അഭ്യര്‍ഥനയില്ല, നടപടിമാത്രമാണ് നടക്കാന്‍ പോകുന്നത്.
Samayam Malayalam Kasargod district collector


Also Read: ശരിക്കുള്ള മാലാഖമാർ തന്നെയല്ലേ ഇവർ?

സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്ന പ്രവാസികള്‍ ഇനി ഗള്‍ഫ് കാണില്ലെന്ന് കലക്ടര്‍ മുന്നറിയിപ്പു നല്‍കി. ജില്ലയില്‍ ഭക്ഷ്യ ക്ഷാമുണ്ടാകില്ല. ഭക്ഷ്യ ധാന്യങ്ങളുമായി അതിര്‍ത്തി കടന്നുവരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാന്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ ജില്ലയില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണം. ബേക്കറികളും തുറക്കണം. മത്സ്യം, ചിക്കന്‍, മട്ടന്‍, ബീഫ് സ്റ്റാളുകള്‍ തുറക്കണം. അവിടെ ആളുകള്‍ കൂട്ടം കൂടിയാല്‍ കട അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കും.

Also Read: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശുപത്രികൾ വിട്ട് നൽകുമെന്ന് കത്തോലിക്ക സഭ; അഭിനന്ദനവുമായി മുഖ്യമന്ത്രി

കരിഞ്ചന്ത, പൂഴ്ത്തി വെയ്പ്, അനധികൃത വില ഈടാക്കല്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. പകല്‍ സമയം സൂര്യതാപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച് ഇവരുടെ ജോലി സമയം പുനര്‍ക്രമീകരിക്കും. രോഗിയുമായി ആശുപത്രിയില്‍ പോകാന്‍ രോഗിയുമായി ഒരാള്‍ മാത്രമേ വാഹനത്തില്‍ പോകാവു . ബൈക്കിലും ഒന്നിലധികം പേര്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നു കലക്ടര്‍ പറഞ്ഞു. ജനങ്ങള്‍ യാതൊരു കാരണവശാലും ആശങ്കപ്പെടേണ്ടെന്നും ആര്‍ക്കും ഒരു പ്രയാസവുമുണ്ടാകില്ലെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സഹകരിക്കുകയാണ് വേണ്ടതെന്നും കലക്ടര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്