ആപ്പ്ജില്ല

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; 4 പേർ രക്ഷപെട്ടത് തലനാരിഴക്ക്

നാട്ടുകാരും പോലീസും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബോംബ് സ്ഫോടനം നടന്നെന്ന് ആദ്യം പ്രദേശത്ത് അഭ്യൂഹം പടർന്നിരുന്നു

Lipi 13 Dec 2020, 1:37 pm
Samayam Malayalam kasaragod car burn
ഓടുന്നുന്നതിനിടെ കാറിന് തീ പിടിച്ചു
മംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍ സഞ്ചരിച്ച നാലുപേരും പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ കൊടി ബയലിലെ മാനസ ടവേഴ്‌സിന് സമീപത്തുവച്ചാണ് ടാറ്റ ഇന്‍ഡിക കാറിന് തീപിടിച്ചത്. എഞ്ചിനില്‍ നിന്നാണ് ആദ്യം തീപടര്‍ന്നത്. കാര്‍ നിര്‍ത്തിയ ശേഷം അകത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുകയാണ് ഉണ്ടായത്. അപ്പോഴേക്കും തീ ആളിക്കത്തിയിരുന്നു.

Also Read: കാസര്‍കോട് പെണ്‍കെണി; യുവതിക്കൊപ്പമുള്ള നഗ്ന ചിത്രം കാട്ടി ഭീഷണി, പണം തട്ടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പൊക്കിയത് ഇങ്ങനെ...

നാട്ടുകാരും ട്രാഫിക് പോലീസും തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സാണ് തീ അണച്ചത്. കാര്‍ ഏറെ കുറെ കത്തിനശിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാറിന് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമീക വിവരം. മുടിപ്പുവിലെ അഖിലേഷിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. കാറിന് തീപിടിച്ചതോടെ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ആളുകള്‍ പരിഭ്രാന്തരായി ഓടി. ബോംബ് സ്‌ഫോടനമാണെന്ന് ആദ്യം അഭ്യൂഹം പ്രചരിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്