ആപ്പ്ജില്ല

കൊല്ലില്ല, പക്ഷെ പണം വേണം; കള്ളൻ്റെ അക്രമത്തില്‍ വിറങ്ങലിച്ച് ഒരു വീട്ടമ്മ! വീഡിയോ കാണാം

കാസർകോട് പടന്നക്കാട് കള്ളൻ്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പടന്നക്കാട് സ്വദേശിനി എ ലീലാവതിക്കാണ് തലയ്ക്ക് പരിക്കേറ്റത്. ലീലാവതിയെ തലക്കടിച്ചുവീഴ്ത്തി പണവുമായി മോഷ്ടാവ് കടന്നു.

guest M.P-Devidasan | Lipi 19 May 2022, 10:43 am

ഹൈലൈറ്റ്:

  • കള്ളൻ്റെ അക്രമത്തില്‍ ഞെട്ടല്‍ വിട്ടുമാറാതെ ലീലാവതി.
  • പടന്നക്കാട് സ്വദേശിനിയായ വീട്ടമ്മയുടെ തലയ്ക്ക് പരിക്കേറ്റു.
  • 5,000 രൂപയും മോഷ്ടിച്ച് കള്ളൻ രക്ഷപ്പെട്ടു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കാസര്‍കോട് (Kasaragod): അപ്രതീക്ഷിതമായി ഉണ്ടായ കള്ളൻ്റെ അക്രമത്തില്‍ ഞെട്ടല്‍ വിട്ടുമാറാതെ കാസര്‍കോട്ടെ ഒരു വീട്ടമ്മ. കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശിനി എ ലീലാവതിക്കാണ് കള്ളൻ്റെ ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റത്. പടന്നക്കാട് പെട്രോള്‍ പമ്പിന് മുന്‍വശം താമസിക്കുന്ന ലീലാവതിയെ കഴിഞ്ഞ ദിവസം രാത്രിയിലാണ് അജ്ഞാതന്‍ ആക്രമിച്ചത്.
തലക്കടിച്ചുവീഴ്ത്തി വീട്ടിലെ 5,000 രൂപ അപഹരിച്ചു രക്ഷപ്പെടുകയായിരുന്നു കള്ളന്‍. രാത്രി ഭക്ഷണം കഴിച്ച് കിടക്കാന്‍ ഒരുങ്ങവെ "ചേച്ചീ ചേച്ചീ" എന്നുവിളിച്ച് ഒരാള്‍ വീട്ടിലേക്ക് വരികയായിരുന്നു. പരിചയമുള്ള ശബ്ദമാണെന്ന് സംശയിച്ച് ജനാലയിലൂടെ എത്തിനോക്കി. വീട്ടിലെ വൈദ്യുതി മീറ്ററിന് തീപിടിച്ചിട്ടുണ്ടെന്ന് വന്ന യുവാവ് അറിയിച്ചു. ബക്കറ്റു തന്നാല്‍ തീകെടുത്തിത്തരാമെന്ന് പറഞ്ഞതോടെ സംഭവം സത്യമാണെന്ന് വിശ്വസിച്ച ലീലാവതി ബക്കറ്റില്‍ വെള്ളമെടുത്ത് വാതില്‍ തുറക്കുകയായിരുന്നു.

സലാഡ് കഴിച്ചവർക്ക് വയറിളക്കവും ഛർദ്ദിയും; ഗൃഹപ്രവേശത്തിൽ പങ്കെടുത്തവർ ചികിത്സ തേടി

വാതില്‍ തുറന്നപ്പോള്‍ കള്ളന്‍ തന്നെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് ലീലാവതി ഓര്‍ക്കുന്നു. ചോരയില്‍ കുളിച്ചുകിടന്ന ലീലാവതിയെ പിന്നീട് മടിക്കൈയിലുള്ള മകളുടെ ഭര്‍ത്താവ് രാജേഷ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് 10 തുന്നലിട്ട ലീലാവതിയെ ബുധനാഴ്ച സ്‌കാനിങ്ങിന് വിധേയമാക്കിയിരുന്നു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മാപ്പിളപ്പാട്ടുകള്‍ പാടി മനം കവർന്ന ബിലാൽ ഇനിയില്ല; കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി ജന്മനാട്

റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ സി എം രാജൻ്റെ ഭാര്യയായ ലീലാവതി നേരത്തെ മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹിയായിരുന്നു. ഒന്നരവര്‍ഷം മുമ്പാണ് ഇവര്‍ മുറിയനാവിയില്‍ നിന്ന് പടന്നക്കാട്ടേക്ക് താമസം മാറിയത്. മുഖംമൂടി പോലും ധരിക്കാതെ എത്തി അക്രമം നടത്തിയ യുവാവിനെ തിരിച്ചറിയുവാന്‍ കഴിയുമെന്ന് ലീലാവതി പറയുന്നു.


കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ



Topic: Kasaragod News, Kasaragod Thief Attack, Kasaragod House Theft
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്