ആപ്പ്ജില്ല

ദുബൈയിലെ നീന്തൽ കുളത്തിൽ കാസര്‍കോട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശൈഖ് പാലസ് ജീവനക്കാരനായ അബ്ദുൽ അജീറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നീന്തൽ കുളത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചെന്നാണ് പ്രാഥമിക നിഗമനം.

Lipi 20 Sept 2020, 7:49 am
കാസര്‍കോട്: ചെങ്കള സ്വദേശിയെ ദുബൈയില്‍ നീന്തൽ കുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകന്‍ അബ്ദുല്‍ അജീര്‍(41) ആണ് മരിച്ചത്. ദുബൈയിലെ ശൈഖ് പാലസിലെ ജീവനക്കാരായിരുന്നു. കുളിക്കാനിറങ്ങിയപ്പോള്‍ ഹൃദയാഘാതം മൂലം മരിച്ചതായാണ് പ്രാഥമിക നിഗമനം.
Samayam Malayalam abdul ajeel
അബ്ദുൽ അജീർ


Also Read: പോലീസ് ഉദ്യോഗസ്ഥരുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്ത് പണം തട്ടിപ്പ്; പിന്നില്‍ വിദേശ സംഘമെന്ന് സൈബര്‍ സെല്‍

മൃതദേഹം ബര്‍ദുബൈ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി തുടര്‍നടപടികള്‍ക്കായി റാശിദ് ആശുപത്രിയിലേക്ക് മാറ്റി. അജീറിന്റെ സഹോദരന്‍ ഹാരിസ് കഴിഞ്ഞ ജനുവരിയില്‍ ദുബൈയില്‍ മരണപ്പെട്ടിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ദുബൈയിലെ ബന്ധുക്കളും സുഹൃത്തുക്കളും. ഭാര്യ: ഫര്‍സാന, ഏകമകള്‍ ഫില ഫാത്തിമ. മറ്റു സഹോദരങ്ങള്‍: സാജിദ്, അബ്ദുല്‍ റഹ്മാന്‍, സുഫൈര്‍.

കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്